പക്ഷിപ്പനി കേസുകള്‍: യുകെയിൽ വ്യാപനം തടയാന്‍ കടുത്ത നിയന്ത്രണങ്ങള്‍
യുകെയിലെ നാല് കൗണ്ടികളില്‍ പക്ഷിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നോര്‍ഫോക്ക്, സഫോക്ക്, ലിങ്കണ്‍ഷയര്‍, യോര്‍ക്ക്ഷെയറിന്റെ ചില ഭാഗങ്ങള്‍ എന്നിവയാണ് പക്ഷിപ്പനി നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കിയിരിക്കുന്നത്. കൂടുതല്‍ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത ലഘൂകരിക്കുന്നതിനായി ഏവിയന്‍ ഇന്‍ഫ്ലുവന്‍സ പ്രിവന്‍ഷന്‍ സോണ്‍ (AIPZ) സ്ഥാപിച്ചതായി പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമീണ കാര്യ വകുപ്പ് (ഡെഫ്ര) അറിയിച്ചു. യോര്‍ക്ക്ഷെയറിന്റെ ഈസ്റ്റ് റൈഡിംഗില്‍ ഉടനീളം അടുത്തിടെ പക്ഷിപ്പനി കണ്ടെത്തിയതായി പറയുന്നു. ഇംഗ്ലണ്ടിലെ ആറ് സ്ഥലങ്ങളില്‍ – നോര്‍ഫോക്കില്‍ മൂന്ന്, യോര്‍ക്ക്ഷെയറില്‍ രണ്ട്, കോണ്‍വാളില്‍ ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ കണ്ടെത്തിയത്.
മനുഷ്യന്റെ ആരോഗ്യത്തിന് അപകടസാധ്യത വളരെ കുറവാണെന്നും ശരിയായി പാകം ചെയ്ത കോഴിയിറച്ചിയും മുട്ട ഉള്‍പ്പെടെയുള്ള കോഴി ഉല്‍പ്പന്നങ്ങളും കഴിക്കുന്നത് സുരക്ഷിതമാണെന്നും ഡിഫ്ര പറഞ്ഞു.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS
		
		
		
		
		
Comments (0)