
യുകെയിൽ ഈ പ്രായക്കാരില്‍ കുടലില്‍ ക്യാന്‍സര്‍ പടരുന്നത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തോതില്‍; കാരണം മോശം ജീവിതശൈലി
യുകെയിൽ 50 വയസ്സില്‍ താഴെയുള്ളവർ സൂക്ഷിക്കണം. അമിതമായി അള്‍ട്രാ പ്രൊസസ്ഡ് ഭക്ഷണം അകത്താക്കുകയും, വ്യായാമമില്ലാതെയുമുള്ള മോശം ജീവിതശൈലി നിങ്ങൾക്ക് വലിയ പണി ആയേക്കാം. ഈ പ്രായക്കാരിലും കുടലിലെ ക്യാന്‍സര്‍ വര്‍ദ്ധിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും വേഗതയിലെന്ന് സുപ്രധാന പഠനം. കുടലിലെ ക്യാന്‍സര്‍ പ്രധാനമായും 25 മുതല്‍ 49 വരെ പ്രായത്തിലുള്ളവരിലാണ് പടരുന്നത്. ആഗോളതലത്തില്‍ ഇത് വ്യാപകമായി വര്‍ദ്ധിക്കുന്നുണ്ട്. ഇതിനിടെയാണ് ഇംഗ്ലണ്ടില്‍ പ്രതിവര്‍ഷം ശരാശരി 3.6 ശതമാനം വളര്‍ച്ച രോഗം കൈവരിക്കുന്നതായി വ്യക്തമാകുന്നത്.
മോശം ഡയറ്റ്, അള്‍ട്രാ പ്രൊസസ്ഡ് ഭക്ഷണത്തിന്റെ കൂടിയ ഉപയോഗം, അമിതവണ്ണം, വ്യായാമത്തിന്റെ കുറവ് എന്നിവയാണ് രോഗത്തിന് പ്രധാന കാരണമെന്നാണ് കണ്ടെത്തൽ. യുവാക്കളില്‍ കുടല്‍ ക്യാന്‍സര്‍ നിരക്കില്‍ വര്‍ദ്ധന രേഖപ്പെടുത്തുന്നതായാണ് 50 രാജ്യങ്ങളില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്.
അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി നടത്തിയ പഠനത്തില്‍ വരുമാനം കൂടിയ പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രമായി ഈ പ്രതിസന്ധി ഇപ്പോള്‍ ഒതുങ്ങുന്നില്ലെന്ന് കണ്ടെത്തി. ചിലി, ന്യൂസിലാന്‍ഡ്, പ്യൂവെര്‍ട്ടോ റിക്കോ എന്നിവിടങ്ങളിലാണ് കേസുകളില്‍ വന്‍ വര്‍ദ്ധനവുള്ളത്. ഇവര്‍ക്ക് പിന്നില്‍ ഇംഗ്ലണ്ടും സ്ഥാനം പിടിക്കുന്നു. പട്ടികയില്‍ ഇന്ത്യ 27-ാം സ്ഥാനത്താണ്.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS
Comments (0)