
ബ്രിട്ടനെ ആകെ കണ്ണീരിഴ്ത്തിയ പത്തു വയസ്സുകാരി സാറയുടെ മരണം; പ്രതികൾ കുറ്റക്കാരെന്ന് കോടതി
ബ്രിട്ടനെ ആകെ ഞെട്ടിച്ച പത്തു വയസ്സുകാരി സാറയുടെ മരണത്തിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. പത്ത് വയസ്സുകാരിയായ സാറ ഷെറീഫ് എന്ന കുട്ടിയെ അവളുടെ വീട്ടില്‍ തന്നെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്ന സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കൊലപാതകത്തിന് ശേഷം വീട്ടിലുണ്ടായിരുന്നവരൊക്കെയും നാടുവിടുകയായിരുന്നു. , മരണമടഞ്ഞ സാറയുടെ പിതാവ് ഉര്‍ഫാന്‍ ഷെറീഫ്, പാകിസ്ഥാനിലെത്തി, ബ്രിട്ടീഷ് പോലീസിന് ഫോണ്‍ ചെയ്ത് അറിയിക്കുമ്പോഴാണ് സറേയിലെ ദുരൂഹമരണത്തെ കുറിച്ച് പോലീസ് അറിയുന്നത്. ഇവരോടൊപ്പം ഷെറീഫിന്റെ കാമുകി 30 കാരിയായ ബെയ്നാഷ് ബാത്തോളും 29 കാരനായ സഹോദരന്‍ ഫൈസല്‍ മാലിക്കും അപ്പോഴേക്കും ഷെറീഫിനും മറ്റ് അഞ്ച് കുട്ടികള്‍ക്കുമൊപ്പം പാകിസ്ഥാനില്‍ എത്തിയിരുന്നു. പിഞ്ചുകുഞ്ഞിനെ അതിദാരുണമായി കൊന്നതിന് ശേഷം പാകിസ്താനിലെത്തിയാൽ, പാകിസ്ഥാനുമായി കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ ബ്രിട്ടനില്ല എന്ന് അറിഞ്ഞാണ് ഇവർ നാടുവിട്ടത്. ഇവരുടെ കാർ വിമാനത്താവളത്തിൽ ഉപേക്ഷിച്ച നിലയിലും കണ്ടെത്തിയിരുന്നു. പാകിസ്ഥാനില്‍ ഇറങ്ങിയ ഉടന്‍ തന്നെ, ഷെറീഫ്, പോലീസിനെ വിളിച്ച് കൊലപാതക വിവരം അറിയിക്കുകയും, വീടിന്റെ മേല്‍വിലാസം നല്‍കുകയും ചെയ്തത്.
അഞ്ചു ദിവസം നീണ്ടുനിന്ന അന്വേഷണത്തില്‍ സി സി ടി വി ദൃശ്യങ്ങളൂം ഫ്‌ലൈറ്റ് റെക്കോര്‍ഡുകളും പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ പാകിസ്ഥാനില്‍ ഉണ്ടെന്ന് ബ്രിട്ടീഷ് പോലീസിന് മനസ്സിലായത്. തുടര്‍ന്ന് അവര്‍ പാകിസ്ഥാന്‍ പോലീസുമായി ബന്ധപ്പെട്ടു.ആഗസ്റ്റ് 15 ന് പാകിസ്ഥാനിലെ ഝലം ജില്ല പോലീസ് ഓഫീസര്‍ നസിര്‍ മെഹമ്മൂദ് ബാജ്വയ്ക്ക് തന്റെ മേലധികാരികള്‍ വഴി ഇന്റര്‍പോളിന്റെ ഒരു അപേക്ഷ ലഭിച്ചു. കൊലപാതക കേസില്‍ സംശയിക്കപ്പെടുന്ന ഷെറീഫിനേയും കൂട്ടരെയും കുറിച്ച് അന്വേഷിക്കണം എന്നതായിരുന്നു നിർദേശം. പാകിസ്ഥാൻ പോലീസ് ഇവർക്കായി അന്വേഷണം ആരംഭിച്ചതോടെ രക്ഷപ്പെടാന്‍ ആവില്ലെന്ന് വന്നതോടേവര്‍ വിമാന താവളത്തിലെത്തി ബ്രിട്ടനിലേക്ക് മടങ്ങുകയായിരുന്നു. ബ്രിട്ടനില്‍ ഇവര്‍ വന്നിറങ്ങിയ വിമാനത്തിലേക്ക് നാടകീയമായി ഇരച്ചു കയറിയ പോലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സെപ്റ്റംബര്‍ 13 ന് ആയിരുന്നു ഇവര്‍ അറസ്റ്റിലായത്.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS
Comments (0)