
അണ്ടർ 20 ഏഷ്യൻ കപ്പ്: ഖത്തറിന് ആസ്ട്രേലിയ, ചൈന എതിരാളികൾ
ദോഹ: അടുത്ത വർഷം ഫെബ്രുവരിയിൽ ചൈനയിൽ നടക്കുന്ന അണ്ടർ 20 ഏഷ്യൻ കപ്പ് ഫുട്ബാളിൽ ഗ്രൂപ് റൗണ്ടിൽ ഖത്തറിന് ആസ്ട്രേലിയയും ആതിഥേയരായ ചൈനയും എതിരാളികൾ. കിർഗിസ്താനാണ് നാലാമത്തെ ടീം. കഴിഞ്ഞ ദിവസമാണ് 16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ നറുക്കെടുപ്പ് നടന്നത്. ഗൾഫ് മേഖലയിൽനിന്ന് ഖത്തറും സൗദി അറേബ്യയും മാത്രമാണ് ഏഷ്യൻ കപ്പിന് യോഗ്യത നേടിയത്.
നാല് ഗ്രൂപ്പുകളിലായി നാല് ടീമുകൾ വീതമാണ് വൻകരയുടെ യുവതാരങ്ങൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ പോരാടുന്നത്. 2025 ഫെബ്രുവരി 12 മുതൽ മാർച്ച് ഒന്നു വരെയാണ് ടൂർണമെന്റ്.
2014ൽ ഏഷ്യൻ ചാമ്പ്യന്മാരായിരുന്ന ഖത്തറിന്റെ നിരയിൽ ഇത്തവണ മലയാളി താരം തഹ്സിൻ മുഹമ്മദുമുണ്ട്. ദേശീയ സീനിയർ ടീമിൽ ഖത്തറിനായി ബൂട്ടുകെട്ടിയ അനുഭവ സമ്പത്തുമായാണ് തഹ്സിൻ അണ്ടർ 20 ടീമിന്റെ മുന്നേറ്റ നിരയിൽ കളിക്കുന്നത്. 2023ൽ കിരീടമണിഞ്ഞ ഉസ്ബകിസ്താനാണ് നിലവിലെ ഏഷ്യൻ ചാമ്പ്യന്മാർ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)