ഒടുവിൽ ആശ്വാസം, രണ്ടര മണിക്കൂർ വട്ടമിട്ട തിരുച്ചിറപ്പള്ളി-ഷാര്‍ജ വിമാനം തിരിച്ചിറക്കി, യാത്രക്കാര്‍ സുരക്ഷിതര്‍
സാങ്കേതിക തകരാർ മൂലം നിലത്തിറക്കാൻ സാധിക്കാതെ ആകാശത്ത് വട്ടമിട്ട് പറന്ന വിമാനം തിരിച്ചിറക്കി. ട്രിച്ചിയിൽ നിന്ന് 141 യാത്രക്കാരുമായി ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് ട്രിച്ചിയിൽ തന്നെ തിരിച്ചിറക്കിയത്. ഹൈഡ്രോളിക് ബ്രേക്കിന് സംഭവിച്ച തകരാറാണ് പ്രതിസന്ധിക്ക് കാരണമായത്. ട്രിച്ചിയിൽ വൈകിട്ട് 5.40 മുതൽ തന്നെ വിമാനം തിരിച്ചിറക്കാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് അപകടം സംഭവിച്ചേക്കുേേമാ എന്ന ആശങ്കയ്‌ക്ക് പുറത്ത് ട്രിച്ചി വിമാനത്താവളത്തിൽ ആംബുലൻസ് ഉൾപ്പെടെ വൻ മുന്നൊരുക്കങ്ങൾ സജ്ജീകരിച്ചിരുന്നു. എന്നാൽ ആശങ്ക അവസാനിപ്പിച്ച് യാതൊരുവിധ അപകടങ്ങളൊന്നുമില്ലാതെ വിമാനം ലാൻഡ് ചെയ്തു. യാത്രക്കാരും പെെലറ്റുമുൾപ്പെടുന്ന സംഘവും സുരക്ഷിതരാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5 
		
		
		
		
		
Comments (0)