ഖത്തറിലെ അൽഖോർ തീരദേശപാതയിൽ ഗതാഗത നിയന്ത്രണം
ദോഹ: അൽഖോർ തീരദേശ റോഡിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. അൽഖോർ റോഡിലേക്കുള്ള പാതയിൽ സിമൈസിമ ഇന്റർചേഞ്ചാണ് താൽക്കാലികമായി അടച്ചിരുന്നത്. അൽഖോർ കോസ്റ്റൽ റോഡ് പദ്ധതിയുടെ ഭാഗമായി കഹ്റമയുടെ പൈപ് ലൈൻ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണിത്.
ആഗസ്റ്റ് എട്ട് മുതൽ 18 വരെ നിയന്ത്രണം തുടരും. യാത്രക്കാർ ബദൽ റോഡുകൾ ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
		
		
		
		
		
Comments (0)