 
						കുവൈത്ത് തീപിടിത്തത്തിൽ മരിച്ച നാലംഗ മലയാളി കുടുംബത്തിന് വിട; മൃതദേഹങ്ങൾ സംസ്കരിച്ചു
കുവൈത്തിലെ അബ്ബാസിയയിലുണ്ടായ അഗ്നിബാധയിൽ വിഷപ്പുക ശ്വസിച്ച് മരിച്ച നാലംഗ മലയാളി കുടുംബത്തിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. നീരേറ്റുപുറത്തെ വീട്ടിൽ എത്തിച്ച മാത്യു മുളയ്ക്കലിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ തലവടി പടിഞ്ഞാറേക്കര മാർത്തോമാ പള്ളിയിൽ സംസ്കരിച്ചു.
ഒരുമാസത്തെ അവധിക്കാലം പ്രവാസിയായ മാത്യു മുളയ്ക്കലും കുടുംബവും ചിലവഴിച്ചത് ഉറ്റവർക്കൊപ്പം പാമ്പയാറിന്റെ കരയിലെ ഈ വീട്ടിൽ ആയിരുന്നു. ചേതനയറ്റശരീരവുമായി ഇത്ര പെട്ടന്ന് ഒരു മടങ്ങി വരവ് ആരും പ്രതീക്ഷിച്ചതല്ല. ബന്ധുക്കൾക്കെന്നല്ല നാട്ടുകാർക്ക് പോലും അത് ഉൾക്കൊള്ളനായില്ല. അവധിക്കാലം ആഘോഷിച്ച് ഇക്കഴിഞ്ഞ 19 ന്നായിരുന്നു മാത്യുമുളയ്ക്കലും ഭാര്യ ലിനി മക്കളായ ഐറിൻ, ഐസക്കും കുവൈറ്റിലേക്ക് മടങ്ങിയത്. അന്ന് രാത്രിയായിരുന്നു അപകടം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI
 
		 
		 
		 
		 
		
Comments (0)