പരിചയമില്ലാത്ത ഇന്റർനാഷണൽ ഫോൺ കോളുകളിൽ ജാഗ്രത പുലർത്തുക; മുന്നറിയിപ്പുമായി ഖത്തർ
ദോഹ: പരിചയമില്ലാത്ത വിദേശ നമ്പറുകളിൽ നിന്ന് വരുന്ന ഫോൺ കോളുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ ഖത്തർ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (CRA) മുന്നറിയിപ്പ് നൽകി. 2024 മെയ് 18-നാണ് കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇത്തരം ഫോൺ കാളുകൾ അത്യന്തം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. അപരിചതമായ വിദേശ നമ്പറുകളിൽ നിന്ന് വരുന്ന മിസ്സ്ഡ് കോള് ഫോണുകൾ ഹാക്ക് ചെയ്യുന്നത് ലക്ഷ്യമിട്ടുള്ളവയാകാനിടയുണ്ടെന്ന് കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഇത്തരം നമ്പറുകളിലേക്ക് തിരിച്ച് വിളിക്കരുതെന്നും കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി കൂട്ടിച്ചേർത്തു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
		
		
		
		
		
Comments (0)