റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ച് പ്രവാസി മലയാളി മരിച്ചു
സുഹാർ: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. സുഹാറിലുണ്ടായ വാഹനപകടത്തിൽപ്പെട്ട് കോഴിക്കോട് പയ്യോളിയിലെ തറയുള്ളത്തില്‍ മമ്മദ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി സുഹാര്‍ സഫീര്‍ മാളിന് സമീപമായിരുന്നു അപകടം ഉണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. സുഹാര്‍ ഹോസ്പിറ്റൽ മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സുഹാര്‍ കെ.എം.സി.സി കെയര്‍ ടീമിന്റെ നേതൃത്തില്‍ ആണ് നടപടി ക്രമങ്ങള്‍ പൂർത്തിയാക്കിവരുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
		
		
		
		
		
Comments (0)