കുവൈറ്റിൽ മുഹറത്തിന് മുന്നോടിയായി ഹുസൈനിയ്യകൾക്ക് കർശന നിർദ്ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം
കുവൈറ്റിൽ മുഹറത്തിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള ഹുസൈനിയ്യയ്ക്ക് ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശങ്ങൾ നൽകി. ഹുസൈനിയയിൽ പതാകകളൊന്നും പ്രദർശിപ്പിക്കരുതെന്നും മുദ്രാവാക്യങ്ങളില്ലാത്ത ഒരു ബാനർ മാത്രമേ അനുവദിക്കൂ എന്നും ഹുസൈനിയയ്ക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. ഹുസൈനിയ മതിലുകൾക്ക് പുറത്ത് കൂടാരങ്ങളോ കിയോസ്കുകളോ സ്ഥാപിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ, ജാഥകൾ നടത്തുന്നത് നിരോധിച്ചിരിക്കുന്നു.
ഗതാഗതം നിയന്ത്രിക്കുന്നതിനും ഉറപ്പാക്കുന്നതിനും ഹുസൈനിയകൾക്കുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqEfpYsQRpVH9OGFaPiau9
		
		
		
		
		
Comments (0)