Posted By user Posted On

കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യയുടെ 3 വിമാനങ്ങൾ റദ്ദാക്കി

പ്രതികൂലമായ കാലാവസ്ഥയെത്തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് കരിപ്പൂരിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി. ഇന്ന് രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്.

ഇന്ന് രാത്രി(വ്യാഴം) 8.35ന് പുറപ്പെടേണ്ട കോഴിക്കോട്- റിയാദ് എക്സ്പ്രസ്, 10.05നുള്ള കോഴിക്കോട്- അബൂദബി എക്സ്പ്രസ്, രാത്രി 11.10നു പുറപ്പെടുന്ന കോഴിക്കോട് മസ്കത്ത് എക്സ്പ്രസ് എന്നിവയാണ് എയർ ഇന്ത്യ റദ്ദാക്കിയത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ ഇന്ന് രാവിലെ വൈകിയാണ് സർവീസ് നടത്തിയത്. ഇതുമൂലം ദോഹ-കോഴിക്കോട് വിമാനം രാവിലെ കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. കാലാവസ്ഥ അനുകൂലമായതോടെ ഉച്ചയോടുകൂടിയാണ് ഈ വിമാനം കരിപ്പൂരിൽ തിരിച്ചിറങ്ങിയത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *