ഇറാന് പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു
ദോഹ: ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തില്‍ ഖത്തര്‍ അനുശോചനം രേഖപ്പെടുത്തി. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഇറാന് പ്രഥമ വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് മൊഖ്ബറിന് അനുശോചന സന്ദേശം അയച്ചു.
ഹെലികോപ്റ്റര്‍ അപകടത്തിലാണ് ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി മരണപ്പെട്ടത്. പ്രസിഡന്റും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ കഴിഞ്ഞദിവസം വനമേഖലയില്‍ തകര്‍ന്നുവീഴുകയായിരുന്നു. ഇറാന് വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുല്ലാഹിയാന്‍ ഉള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും മരണപ്പെട്ടതായാണ് സ്ഥിരീകരണം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)