ക്രൂസ് കപ്പലുകളിലെത്തുന്ന വിനോദ സഞ്ചാരികളുടെയും ഇഷ്ട കേന്ദ്രമായി ഖത്തർ
ദോഹ: കര, വ്യോമമാർഗമുള്ള സഞ്ചാരികൾക്കൊപ്പം ക്രൂസ് കപ്പലുകളിലെത്തുന്ന വിനോദ സഞ്ചാരികളുടെയും ഇഷ്ട കേന്ദ്രമായി ഖത്തർ മാറുന്നു. ആറു മാസം നീണ്ടുനിന്ന ക്രൂസ് സീസണിന് ഏപ്രിൽ അവസാനത്തോടെ കൊടിയിറങ്ങിയപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോഡ് കുറിച്ചു. ഒക്ടോബറിൽ ആരംഭിച്ച സീസണിൽ 73 ആഡംബര കപ്പലുകളിലായി 3.78 ലക്ഷം സന്ദർശകരാണ് ദോഹയിൽ തീരമണഞ്ഞതെന്ന് ‘മവാനി’ ഖത്തർ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പഴയ ദോഹ തുറമുഖത്തിന്റെ സൗകര്യങ്ങളുടെ വികസനവും വിനോദസഞ്ചാരികൾക്കും കപ്പലുകൾക്കുമായുള്ള വൈവിധ്യമാർന്ന അനുഭവങ്ങളുമാണ് ഖത്തറിലെ ക്രൂസ് ടൂറിസത്തിന്റെ വിജയത്തിന് നേട്ടമെന്ന് ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
		
		
		
		
		
Comments (0)