Posted By user Posted On

ഭക്ഷ്യസുരക്ഷയിൽ ആശങ്ക വേണ്ട! അടിസ്ഥാന രഹിതമായ അഭ്യൂഹങ്ങളെ തള്ളി ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയം

ദോഹ: ഖത്തറിലെ ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ചു ഉയർന്നു വരുന്ന ആരോപണങ്ങൾ നിഷേധിച്ച് പൊതുജനാരോഗ്യമന്ത്രാലയം. മലിനമായ ഭക്ഷണം വിളമ്പുന്നതിനാൽ ഖത്തറിൽ റെസ്റ്റോറൻ്റുകൾ അടച്ചുപൂട്ടുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെ പരാമർശിച്ച് പൊതുജനാരോഗ്യ മന്ത്രാലയവും മുനിസിപ്പാലിറ്റി മന്ത്രാലയവും ഈ കിംവദന്തികൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി.

ഖത്തറിലെ എല്ലാ ഭക്ഷ്യവസ്തുക്കളും കർശനമായ ആരോഗ്യ നിയന്ത്രണത്തിന് വിധേയമാണെന്നും ഉപഭോഗത്തിന് സുരക്ഷിതമാണെന്നും സ്ഥിരീകരിക്കാൻ പൊതുജനാരോഗ്യ മന്ത്രാലയവും മുനിസിപ്പാലിറ്റി മന്ത്രാലയവും പ്രസ്താവന ഇറക്കി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *