Posted By user Posted On

ഇനി കണ്ടോ പ്രവാസികളെ ഇതാ സമ്മാനപ്പെരുമഴ; രണ്ട് കോടി രൂപ ക്യാഷ് പ്രൈസ്, ഷോപ്പ് ആന്‍ഡ് വിൻ മെഗാ ലക്കി ഡ്രോയ്ക്ക് തുടക്കമിട്ട് ഖത്തർ ലുലു

ദോഹ: സമ്മാനപ്പെരുമഴയുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പ് ആന്‍ഡ് വിന്‍ മെഗാ ലക്കി ഡ്രോ ആരംഭിച്ചു. അവിശ്വസനീയമായ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്ന ഡ്രോയില്‍ 10 ലക്ഷം ഖത്തര്‍ റിയാല്‍ (രണ്ട് കോടിയിലേറെ ഇന്ത്യന്‍ രൂപ), ലുലു വൗച്ചറുകള്‍, 10 ലക്ഷം ഹാപ്പിനസ് ലോയല്‍റ്റി പോയിന്‍റുകള്‍ എന്നിവ ഉള്‍പ്പെടെ ലഭിക്കും. ഓഗസ്റ്റ് മൂന്ന് വരെയാണ് ഷോപ്പ് ആന്‍ഡ് വിന്‍ മെഗാ ലക്കി ഡ്രോയില്‍ പങ്കെടുക്കാനുള്ള അവസരം. ഖത്തറിലെ ഏതെങ്കിലും ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 50 ഖത്തറി റിയാലിനോ അതിന് മുകളിലോ പര്‍ച്ചേസ് ചെയ്യുക മാത്രമാണ് ഉപഭോക്താക്കള്‍ ചെയ്യേണ്ടത്. അപ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ ഉപയോഗിച്ച് മത്സരത്തില്‍ പങ്കെടുക്കാം. ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് ലഭിച്ച റാഫിള്‍ കൂപ്പണുകള്‍ കസ്റ്റമര്‍ സര്‍വീസ് കൗണ്ടറുകളിലോ Luluhypermarket.com വെബ്സൈറ്റ് വഴി ഓണ്‍ലൈനായോ രജിസ്റ്റര്‍ ചെയ്യാം. ഡി-റിങ് റോഡിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് ഓഗസ്റ്റ് 5നാണ് ഗ്രാന്‍ഡ് നറുക്കെടുപ്പ് നടക്കുക. ഇതിലൂടെ ഭാഗ്യശാലിയെ തെരഞ്ഞെടുക്കും. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *