Posted By user Posted On

ഖത്തറിലെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ്ര​വേ​ശ​നം: ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു, ഇക്കാര്യങ്ങൾ നിർബന്ധം

ദോ​ഹ: പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ്ര​വേ​ശ​ന​ത്തി​നും, മാ​റ്റ​ത്തി​നു​മാ​യി പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച് വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. 2024-25 അ​ധ്യ​യ​ന വ​ർ​ഷം വ​രെ ര​ജി​സ്‌​ട്രേ​ഷ​ൻ തു​ട​രു​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​ര​ത്തേ​യു​ള്ള ഇ​ല​ക്ട്രോ​ണി​ക് ര​ജി​സ്‌​ട്രേ​ഷ​ൻ ജൂ​ൺ 20 വ​രെ തു​ട​രും. ഖ​ത്ത​രി​ക​ൾ​ക്കും ഖ​ത്ത​രി സ്ത്രീ​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കും ജി.​സി.​സി പൗ​ര​ന്മാ​രു​ടെ കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ പ്ര​വേ​ശ​നം നേ​ടി​യ അ​തേ സ്‌​കൂ​ളി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കും. ഖ​ത്ത​രി വി​ദ്യാ​ർ​ഥി​ക​ൾ, ഖ​ത്ത​രി സ്ത്രീ​ക​ളു​ടെ കു​ട്ടി​ക​ൾ, ജി.​സി.​സി പൗ​ര​ന്മാ​ർ എ​ന്നി​വ​ർ​ക്കു​ള്ള ര​ജി​സ്‌​ട്രേ​ഷ​ൻ ഏ​പ്രി​ൽ 28ന് ​ആ​രം​ഭി​ച്ച് ജൂ​ൺ 20 വ​രെ തു​ട​രു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

മ​ന്ത്രാ​ല​യ​ത്തി​ന്റെ മ​ആ​രി​ഫ് പോ​ർ​ട്ട​ൽ വ​ഴി മേ​യ് 26 മു​ത​ൽ എ​ല്ലാ രാ​ജ്യ​ക്കാ​ർ​ക്കു​മു​ള്ള ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. ജൂ​ൺ 20 വ​രെ നീ​ളും. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *