Posted By user Posted On

വാട്സ്ആപ്പില്‍ കിടിലൻ ഫീച്ചർ എത്തിക്കഴിഞ്ഞു; ഇനി അൽപം മുമ്പ് ഓൺലൈനിൽ ഉണ്ടായിരുന്നവരെ കണ്ടെത്താം

ഉപഭോക്താക്കളുടെ ഇടപെടല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പിൽ കിടിലനൊരു ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. അല്‍പസമയം മുന്‍പ് വരെ ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന കോണ്‍ടാക്ടുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന റീസന്റ് ആക്ടീവ് കോൺടാക്ട്സ് ഫീച്ചറുമായാണ് വാട്സ്ആപ്പ് ഇത്തവണ എത്തിയിരിക്കുന്നത്. വാട്സ്ആപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് പുതിയ ഫീച്ചറിനെ കുറിച്ചുള്ള സൂചനയുമായി എത്തിയിരിക്കുന്നത്. കോണ്‍ടാക്റ്റ് സജഷന്‍ എന്ന ഫീച്ചറിൽ വാട്സ്ആപ്പ് പ്രവർത്തിക്കാൻ പോകുന്നതായുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. കോണ്‍ടാക്ട് ലിസ്റ്റില്‍ ഇതുവരെ ചാറ്റ് ചെയ്തിട്ടില്ലാത്തവരെ പരിചയപ്പെടുത്തുന്ന ഫീച്ചറാണിത്. അതുപോലെ ഇന്‍സ്റ്റഗ്രാമിന് സമാനമായി വാട്‌സ്ആപ്പിൽ സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ മറ്റുള്ളവരെ ടാഗ് ചെയ്യാനുള്ള ഓപ്ഷനും വരുന്നുണ്ട്. ന്യൂ ചാറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താലാകും അത് കാണാന്‍ കഴിയുക. കോണ്‍ടാക്റ്റില്‍ അല്‍പസമയത്തിന് മുമ്പ് ഓണ്‍ലൈനില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ സാധിച്ചാല്‍ യൂസർമാർക്ക് അവരെ ചാറ്റ് ചെയ്യാനായി തിരഞ്ഞെടുക്കാം. ഉപഭോക്താക്കളുടെ സ്വകാര്യത മാനിച്ച് ലാസ്റ്റ് സീന്‍ സമയവും ഓണ്‍ലൈന്‍ സ്റ്റാറ്റസും ഈ പട്ടികയില്‍ ഉൾപ്പെടുത്തിയിട്ടില്ല. നിലവില്‍ ഏതാനും ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് മാത്രമാണ് ഫീച്ചർ ലഭ്യമായിട്ടുള്ളത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *