Posted By Editor Editor Posted On

ഖത്തറിൽ സന്ദർശക, താമസ വീസ നടപടികൾ ലഘൂകരിച്ചു; പുതിയ നിബന്ധനകളും ചട്ടങ്ങളും അറിയാം

ഖത്തറിലെ പ്രവാസി താമസക്കാർക്ക് സന്ദർശക, താമസ വീസകളിൽ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് വ്യവസ്ഥകളും മാനദണ്ഡങ്ങളും പുതുക്കി. പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിലായി. ആഭ്യന്തര മന്ത്രാലയമാണ് പുതുക്കിയ വ്യവസ്ഥകളും മാനദണ്ഡങ്ങളും പ്രഖ്യാപിച്ചത്. പരിഷ്‌ക്കരിച്ച നടപടിക്രമങ്ങൾ അനുസരിച്ച് പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഇലക്ട്രോണിക് തൊഴിൽ കരാറിലെ വ്യവസ്ഥകൾക്ക് വിധേയമായാണ് കുടുംബങ്ങളെ സ്‌പോൺസർ ചെയ്യാൻ കഴിയുക. പുതിയ നിബന്ധനകളും ചട്ടങ്ങളും അറിയാം

കുടുംബ റസിഡൻസി വീസ: പൊതു വ്യവസ്ഥ
∙ അപേക്ഷ നൽകുമ്പോൾ അപേക്ഷകന്റെ ആൺമക്കൾക്ക് 25 വയസ്സിൽ കൂടാൻ പാടില്ല. പെൺമക്കൾ അവിവാഹിതരായിരിക്കണം.
∙ നിർബന്ധിത വിദ്യാഭ്യാസ പ്രായപരിധിയിലുള്ള (6 – 18 വയസുവരെ) കുട്ടികൾക്ക് ഖത്തറിന് അകത്തോ പുറത്തോ വിദ്യാഭ്യാസം നൽകുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തണം. ഖത്തറിന് പുറത്തെ സ്‌കൂളുകളിലാണ് പഠിക്കുന്നതെങ്കിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്ലാറ്റ്‌ഫോം മുഖേന സ്‌കൂൾ പ്രവേശനത്തിന്റെ തെളിവ് ഹാജരാക്കണം. റസിഡൻസി പെർമിറ്റിന് അപേക്ഷിക്കുമ്പോഴും പുതുക്കുമ്പോഴും ഈ തെളിവ് ഹാജരാക്കണം.
∙ റസിഡൻസി വീസയിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന തീയതി മുതൽ കുടുംബത്തിന് ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാണ്.
∙ മെട്രാഷ് 2 മുഖേന വേണം അപേക്ഷ നൽകാൻ. ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാംhttps://chat.whatsapp.com/KLIm4rO89MHGFOFpY3hqQA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *