Posted By Editor Editor Posted On

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, എല്ലാവരും ഒരു കുടുംബത്തിലുള്ളവ‍ർ, അനുപമ സോഷ്യൽ മീഡിയ താരം

ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പത്മകുമാർ ഒന്നാം പ്രതി, ഭാര്യ അനിത രണ്ടാം പ്രതി, മകൾ അനുപമ മൂന്നാം പ്രതി. പ്രതികളെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും.ആപ്പ് വഴിയും വായ്‌പയെടുത്തെന്ന് പത്മകുമാറിന്റെ മൊഴി.5 ലക്ഷം ഫോളോവേഴ്‌സ് ഉള്ള യൂട്യൂബർ കൂടിയാണ് അനുപമ. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പ്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളെയും കുറിച്ചാണ് വീഡിയോകൾ ഏറെയും.ഇവരുടെ വൈറൽ വീഡിയോകളുടെ റിയാക്ഷൻ വീഡിയോയും ഷോർട്സുമാണ് അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനലിൽ കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ചാനലിൽ അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പാണ്. കിഡ്‌നാപ്പിംഗിന് പല തവണ ശ്രമിച്ചു, ഭീഷണിക്കത്ത് തയാറാക്കി. കേസിൽ മറ്റാർക്കും പങ്കില്ല എന്നും പ്രതികൾ മൊഴി നൽകി.കുട്ടിയുമായി ആശാമം മൈതാനത്ത് ഓട്ടോയിൽ വന്നത് പത്മകുമാറിന്റെ ഭാര്യ അനിതാ കുമാരി. ചിന്നക്കടയിലൂടെ നീലക്കാറിൽ കുട്ടിയെ എത്തിച്ചത് പത്മകുമാറും ഭാര്യയും. ലിങ്ക് റോഡിൽ ഭാര്യയെയും കുട്ടിയേയും ഇറക്കി പത്മകുമാർ ജ്യൂസ് കടയ്ക്കടുത്ത് കാത്തുനിന്നു. ലിങ്ക് റോഡിൽ നിന്ന് ഓട്ടോയിൽ അനിതാ കുമാരി കുട്ടിയെ മൈതാനത്തിറക്കി രക്ഷപ്പെട്ടു.പുലർച്ചെ 3 മൂന്ന് മണി വരെ മൂന്ന് പേരെയും വിശദമായി ചോദ്യം ചെയ്‌തു. ഇവർ നൽകിയ മൊഴികളിൽ അന്വേഷണ സംഘം ഇന്ന് വ്യക്തത വരുത്തും. പത്മകുമാർ പറഞ്ഞ കാര്യങ്ങൾ മാറ്റി പറയുന്നതാണ് സംഘത്തെ കുഴപ്പിക്കുന്നത്.സാമ്പത്തിക ബാധ്യത തീർക്കാനുള്ള ബ്ലാക് മെയിലിംഗ്, പെൺകുട്ടിയുടെ അച്ഛനുമായുള്ള ബന്ധം, സാമ്പത്തിക തട്ടിപ്പ് എന്നിവയിൽ ഇന്ന് കൃത്യം ആയ നിഗമനത്തിലെത്തും. പത്മകുമാറിൻറെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. കസ്റ്റഡിയിലുള്ളവരെ നേരിട്ട് കാണിച്ച് കുട്ടിയുടെ മൊഴിയെടുക്കും.പത്മകുമാറിൻറെ കൂട്ടാളികളെക്കുറിച്ചുള്ള അന്വേഷണവും തുടരുകയാണ്. ഡി.ഐ.ജിയും എ.ഡി.ജി.പിയും അടൂർ കെഎപി ക്യാമ്പിൽ തന്നെ തുടരുകയാണ്. ചോദ്യം ചെയ്യൽ നീണ്ടതോടെയാണ് ഇന്നലെ രാത്രി നടത്താൻ തീരുമാനിച്ചിരുന്ന വാർത്താസമ്മേളനം ഒഴിവാക്കിയത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *