കുവൈത്തിൽ കടലിൽ മുങ്ങി മൂന്ന് സഹോദരങ്ങൾ മരിച്ച സംഭവം; ഉത്തരവാദിയായ സ്ത്രീക്ക് കടുത്ത പിഴ 

കുവൈത്തിൽ കടലിൽ മുങ്ങി മൂന്ന് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ ഉത്തരവാദിയായ സ്ത്രീ 45,000 കുവൈത്തി ദിനാർ നഷ്ടപരിഹാരം നൽകണമെന്ന് അപ്പീൽ കോടതി ഉത്തരവിട്ടു. ‘അൽ-സയാസ’ പത്രമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. മൂന്ന് കുട്ടികളെയും നഷ്ടപ്പെട്ട പിതാവിന് ദിയാധനത്തിനൊപ്പം സംഭവത്തെ തുടർന്നുണ്ടായ മാനസിക വേദനയ്ക്കും മറ്റ് ഭൗതിക-ധാർമ്മിക നഷ്ടങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധി. കുട്ടികളുടെ മേൽനോട്ടത്തിൽ ഉണ്ടായ ഗുരുതരമായ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന് കേസ് രേഖകളും നേരത്തെയുള്ള ക്രിമിനൽ കോടതി വിധിയും വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ പ്രതിക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും കടുത്ത തടവുശിക്ഷയ്ക്ക് പകരം നല്ലനടപ്പ് ഉറപ്പാക്കിയാണ് അന്ന് കോടതി വിട്ടയച്ചത്. തുടർന്ന് കുട്ടികളുടെ പിതാവിനുവേണ്ടി അഭിഭാഷകൻ അലി അൽ-അലി സിവിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. മൂന്ന് മക്കളുടെ അകാലവിയോഗം കുടുംബത്തിനുണ്ടാക്കിയ അതീവ ഗുരുതരമായ മാനസിക ആഘാതവും കുട്ടികളുടെ മേൽനോട്ടത്തിൽ സംഭവിച്ച വീഴ്ചയും പരിഗണിച്ചാണ് അപ്പീൽ കോടതി 45,000 ദിനാർ നഷ്ടപരിഹാരം വിധിച്ചത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy