യുഎഇയിലെ ഈ റോഡ് വികസനം: ഭാഗികമായി തുറന്ന പാതകളിൽ ഗതാഗതം തുടങ്ങി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്

UAE ROAD interchange reopening; ഷാർജയിലെ അൽ താവൂൻ ഇന്റർചേഞ്ചിലെ പുതിയ പാതകളും ജംഗ്ഷനുകളും ഭാഗികമായി തുറന്നു. അൽ താവൂൻ ടണൽ നിർമ്മാണം തുടരുന്നതിനാൽ ചില റോഡുകൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിനായി (SIBF) എക്സ്പോ സെന്ററിലേക്ക് പോകുന്നവർ റോഡിലെ പുതിയ സൂചന ബോർഡുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പുതിയ റോഡുകൾ ഗതാഗതത്തിനായി തുറന്നെങ്കിലും, ടണൽ മേഖലയിലും സമീപത്തെ ചില ഭാഗങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പുതിയ റോഡ് ലേഔട്ട് മനസ്സിലാകാത്ത പല ഡ്രൈവർമാർക്കും വഴി തെറ്റുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പുസ്തകോത്സവ വേദികളിലേക്കുള്ള ദിശാസൂചനകൾ ദുബായിൽ നിന്നുള്ള പാതകളിലും അൽ താവൂൻ മേഖലയിലും സ്ഥാപിച്ചിട്ടുണ്ട്. ദുബായിൽ നിന്ന് അൽ താവൂൻ എക്സിറ്റ് വഴി വരുന്നവർക്ക് പഴയ അൽ താവൂൻ റൗണ്ട് എബൗട്ടിലേക്കുള്ള നേരിട്ടുള്ള വഴി ഇപ്പോഴും തടഞ്ഞിരിക്കുകയാണ്. എക്സ്പോ സെന്ററിലേക്ക് പോകുന്നവർ അൽ താവൂൻ സ്ട്രീറ്റിലൂടെയുള്ള വഴി ഉപയോഗിക്കണം. ആദ്യ സിഗ്നലിൽ ഇടത്തോട്ട് തിരിഞ്ഞ് അൽ ഖാൻ ലഗൂണിന് സമീപത്തുകൂടി എക്സ്പോ സെന്ററിലെത്താം. പുതിയ ഇന്റർചേഞ്ച് വഴി എക്സ്പോ സെന്ററിലേക്ക് ഏകദിശയിലുള്ള (One-way) പ്രവേശനം മാത്രമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.

ദുബായിലേക്കുള്ള യാത്രക്കാർക്ക് അൽ ഖാൻ ലഗൂണിന് സമീപത്തുകൂടിയുള്ള റോഡ് ഉപയോഗിക്കാം. അൽ താവൂൻ ടണലിന്റെ നിർമ്മാണ മേഖലയിലൂടെയുള്ള നേരിട്ടുള്ള യാത്ര ഇപ്പോഴും സാധ്യമല്ല. അതിനാൽ, ഗൂഗിൾ മാപ്പിനെയോ പഴയ വഴികളെയോ മാത്രം ആശ്രയിക്കാതെ, നിലവിലുള്ള പുതിയ ഡൈവേർഷൻ സൈൻ ബോർഡുകൾ കൃത്യമായി പിന്തുടരണമെന്ന് പോലീസ് നിർദ്ദേശിക്കുന്നു. 560 മീറ്റർ നീളമുള്ള അൽ താവൂൻ ടണൽ നിർമ്മാണം പൂർത്തിയാകുമ്പോൾ അൽ താവൂൻ സ്ട്രീറ്റിനെയും അൽ നഹ്ദ പാലത്തെയും ദുബായിയുമായി ബന്ധിപ്പിക്കാൻ സാധിക്കും. കഴിഞ്ഞ ബുധനാഴ്ച ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്. പുസ്തകോത്സവം നടക്കുന്ന നവംബർ 15 വരെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പാതകൾ ഭാഗികമായി തുറന്നുകൊടുത്തത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy