കരിപ്പൂരിൽ സിനിമയെ വെല്ലുന്ന ക്ലൈമാക്സ്; എമർജൻസി ലാംപിൽ ഒളിപ്പിച്ച 102 പവൻ, സ്വർണം തട്ടാൻ ‘ക്വട്ടേഷൻ സംഘം’

Gold robbery attempt; കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നലെ പുലർച്ചെ അരങ്ങേറിയത് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ. ബഹ്‌റൈനിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 102 പവൻ (816 ഗ്രാം) സ്വർണം വിമാനത്താവള പാർക്കിംഗ് ഏരിയയിൽ വെച്ച് അക്രമത്തിലൂടെ തട്ടിയെടുക്കാൻ (‘സ്വർണം പൊട്ടിക്കൽ’) ശ്രമിച്ച സംഭവത്തിൽ നാല് പേർ പിടിയിലായി. വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനയെ പോലും വെല്ലുവിളിച്ചുകൊണ്ടുള്ള സ്വർണ്ണക്കടത്തും അതിനെ തുടർന്നുണ്ടായ ഗുണ്ടാ ആക്രമണവുമാണ് പോലീസിനെ അമ്പരപ്പിച്ചത്. ബഹ്‌റൈനിൽ നിന്ന് ഷാർജ വഴി കരിപ്പൂരിലെത്തിയ ഇടുക്കി വണ്ടൻമേട് സ്വദേശി അഭിരാമി (27), ഇവരെ കൂട്ടിക്കൊണ്ടുപോകാനെത്തിയ മൂവാറ്റുപുഴ സ്വദേശി ഹർഷൽ (40) എന്നിവരാണ് ആദ്യം പിടിയിലായത്. എമർജൻസി ലാമ്പിന്റെ ബാറ്ററി കേസിനുള്ളിൽ 14 ചെറു ഷീറ്റുകളായി വളരെ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയിൽ പോലും ഇത് കണ്ടെത്താനായിരുന്നില്ല. താമരശ്ശേരി സ്വദേശിയാണ് അഭിരാമിയെ ഈ സ്വർണം ഏൽപ്പിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. അഭിരാമിയും ഹർഷലും സ്വർണ്ണവുമായി പാർക്കിംഗ് ഏരിയയിൽ എത്തിയ തക്കം നോക്കി, ഇത് കവരാനായി കോഴിക്കോട് നാദാപുരം കല്ലാച്ചി സ്വദേശികളായ പി.പി. ബവിലേഷ് (40), പി. സായന്ത് (28) എന്നിവരുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. കള്ളക്കടത്തുകാരും ക്വട്ടേഷൻ സംഘവും തമ്മിൽ തെരുവുയുദ്ധം നടക്കുന്നത് കണ്ടതോടെ പോലീസ് ഉടൻ ഇടപെട്ടു. പോലീസിനെ തള്ളിമാറ്റി രക്ഷപ്പെടാൻ ശ്രമിച്ച സംഘം, തടയാൻ വന്ന ഹോം ഗാർഡിന്റെ കയ്യിൽ കടിച്ച് പരിക്കേൽപ്പിച്ചു. പോരാത്തതിന്, പോലീസുകാരുടെ നേർക്ക് കാർ ഓടിച്ചുകയറ്റി കൊലപ്പെടുത്താൻ വരെ സംഘം ശ്രമിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും കരിപ്പൂർ പോലീസും ചേർന്നാണ് സാഹസികമായി സ്വർണം തട്ടാൻ എത്തിയവരെ പിടികൂടിയത്. സംഭവസ്ഥലത്ത് നിന്ന് കാറിൽ ഓടിരക്ഷപ്പെട്ട നാലുപേർക്കായി പോലീസ് ഊർജ്ജിതമായി തിരച്ചിൽ തുടരുകയാണ്. പിടിച്ചെടുത്ത സ്വർണവും പ്രതികളെയും തുടർനടപടികൾക്കായി കസ്റ്റംസിന് കൈമാറി. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_

Related Posts

Leave a Reply

Your email address will not be published. Required fields are marked *