ഖത്തറിൽ മഴയ്ക്കായി പ്രാർത്ഥന നടത്തി അമീർ
ലുസൈൽ പ്രാർത്ഥനാ മൈതാനത്ത് വ്യാഴാഴ്ച രാവിലെ ഖത്തർ അമീർ ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി വിശ്വാസികളോടൊപ്പം ഇസ്തിസ്ക (മഴയ്ക്കായുള്ള പ്രത്യേക നമസ്കാരം) നിർവഹിച്ചു. മഴയ്ക്കായി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതെന്ന പ്രവാചക സുന്നത്തിന്റെ ഭാഗമാണ് ഈ പ്രാർത്ഥന.
പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ ശൈഖ് ഡോ. യഹ്യ ബുട്ടി അൽ നുഐമി, ഖുത്ബയിൽ ദൈവത്തിലേക്ക് ആത്മാർത്ഥമായും പശ്ചാത്താപത്തോടെയും മടങ്ങാനുള്ള ആവശ്യകതയെക്കുറിച്ച് വിശ്വാസികളെ ഓർമ്മിപ്പിച്ചു. ദൈവം തന്നെയാണ് എല്ലാറ്റിനും മേൽ ആധിപത്യം പുലർത്തുന്നതെന്നും, മനുഷ്യൻ ദുർബലനാണെന്നും, ദൈവം ഉദ്ദേശിച്ചതല്ലാതെ ആരും ഉപകാരമോ ദോഷമോ ചെയ്യാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദൈവം മഴ തടഞ്ഞുവയ്ക്കുന്നത് ദാസന്മാർ അവരുടെ അശ്രദ്ധയിൽ നിന്ന് ഉണർന്നു പാപമോചനത്തിനും ഭക്തിക്കും പ്രാർത്ഥനയ്ക്കും വഴിമാറാനാണ് ലക്ഷ്യമെന്നും ശൈഖ് യഹ്യ പ്രസംഗത്തിൽ പറഞ്ഞു.
അമീറിന്റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ-താനി, ഷെയ്ഖ് ജാസിം ബിൻ ഖലീഫ അൽ-താനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനി, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ നിരവധി പേർ പ്രാർത്ഥനയിൽ പങ്കെടുത്തു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
ഭക്ഷണപ്രിയരേ! ഖത്തറിലെ ഏറ്റവും ട്രെൻഡിംഗായ 30 വിഭവങ്ങൾ അറിഞ്ഞാലോ; ലിസ്റ്റ് പുറത്തിറക്കി ‘ഡെലിവറൂ’
ഖത്തറിലെ ജനപ്രിയ ഫുഡ് ഡെലിവറി ആപ്പായ ഡെലിവറൂയുടെ വാർഷിക “ഡെലിവറൂ 100” റിപ്പോർട്ടിന്റെ ഭാഗമായി, രാജ്യത്തെ ഏറ്റവും ട്രെൻഡിംഗായ 30 വിഭവങ്ങളുടെ പട്ടിക കമ്പനി പുറത്തിറക്കി. അന്താരാഷ്ട്ര ബ്രാൻഡുകളുടെയും പ്രാദേശിക അറബ് രുചികളുടെയും മനോഹരമായ മിശ്രണമാകുന്ന ഈ വാർഷിക റാങ്കിംഗ്, ഖത്തറിന്റെ ഫുഡ് ഡെലിവറി & ഡൈനിംഗ് സംസ്കാരത്തെ ആഘോഷിക്കുന്നതാണ്. ഈ വർഷം, അഞ്ച് പ്രാദേശിക ഖത്തരി വിഭവങ്ങൾ ഡെലിവറൂയുടെ ഗ്ലോബൽ ടോപ്പ് 100 ലിസ്റ്റിൽ ഇടം നേടിയതും ശ്രദ്ധേയമാണ്.
ഖത്തറിലെ ട്രെൻഡിംഗ് ടോപ്പ് 30 വിഭവങ്ങൾ
ഹബീബ് ഇസ്താംബുൾ റെസ്റ്റോറന്റ് – ചിക്കൻ അറബിക് ഷവർമ
ഗോ ക്രിസ്പി – ഗോ ടെൻഡേഴ്സ് മീൽ
ഹലീബ് ഡബ്ല്യു ഖേഷ്ത – അഷ്ടൂത മിക്സ്
കോഫി ബീൻ & ടീ ലീഫ് – ഐസ്ഡ് ബ്ലെൻഡഡ് വാനില
മലക് അൽ തവൂക്ക് – സ്പെഷ്യൽ ഫ്രാങ്ക്ഫർട്ടർ
ഇന്ത്യൻ ഗ്രിൽ ഹൗസ് – മട്ടൺ ബിരിയാണി
അൽ ബൈറ്റ് ഇസ്താംബുൾ റെസ്റ്റോറന്റ് – ഹാഫ് ചിക്കൻ ഗ്രിൽ
ടർക്കിഷ് ലായോനാക് റെസ്റ്റോറന്റ് – ഫുൾ ചിക്കൻ പ്ലേറ്റ്
ബി ലബാൻ – ദുബായ് ചീസ് ബോംബ്
കരക് മക്വാനസ് – ചിപ്സ്ഡ് ചിക്കൻ
ക്വെന്റോങ് ഖാലി കഫേ – എഗ്ഗ് & റൈസ് അഡോബോങ് മനോക്
ചിക്കൻ ഹൗസ് – അറബിക് അൽ ഫറൂജ് മെക്സിക്കൻ ഷവർമ
അബൂ അഫിഫ് സാൻഡ്വിച്ച് – ചിക്കൻ തവൂക്ക്
മർമര ഇസ്താംബുൾ റെസ്റ്റോറന്റ് – ഫുൾ ബോൺലെസ് ബാർബിക്യൂ ചിക്കൻ
വുഡൻ ബേക്കറി – സാതർ മനൂഷെ
തേജാജ – അറബിക് ചിക്കൻ ഷവർമ മീൽ സൂപ്പർ
ചൗക്കിംഗ് – ചെമ്മീൻ കൃപുക് (ചിചരപ്)
പാൽമെറാസ് കഫേ & റെസ്റ്റോറന്റ് – ചിക്കൻ ബാർബിക്യൂ
ഷവർമ ഡോണർ – ചിക്കൻ ഷവർമ സാൻഡ്വിച്ച്
ബ്രോസ്റ്റർ – ചീസി വിംഗ്സ്
സുഫ്ര സുൽത്താൻ ഇസ്താംബുൾ റെസ്റ്റോറന്റ് – ഹാഫ് ഗ്രിൽഡ് ബോൺലെസ് ചിക്കൻ
അബു അഫിഫ് സാൻഡ്വിച്ച് – ഗാർലിക് ചിക്കൻ
മാക്സ് റെസ്റ്റോറന്റ് – ബെസ്റ്റ് പ്ലേറ്റ്
ഡേവ്സ് ഹോട്ട് ചിക്കൻ – സിംഗിൾ സ്ലൈഡർ
കഫറ്റീരിയ അൽ ഹറാം – മിക്സ് ഷക്ഷൗക്ക ചീസ് സാൻഡ്വിച്ച്
ബ്രോസ്റ്റർ മുൻതാസ – ബട്ടർ പാർമെസൻ വിംഗ്സ്
അഫ്ഗാൻ ബ്രദേഴ്സ് അൽ മണ്ടി – ബുഖാരി റൈസ് വിത്ത് ½ ഗ്രിൽഡ് ചിക്കൻ
മഗ്നോളിയ ബേക്കറി – ക്ലാസിക് ബനാന പുഡ്ഡിംഗ്
തായ് സ്നാക്ക് തായ് റെസ്റ്റോറന്റ് – ബീഫ് ബേസിൽ ലീഫ്
നിൻജ റാമെൻ റെസ്റ്റോറന്റ് – ഷൗയു റാമെൻ
ഫുഡ് പ്രേമികൾക്കും യാത്രികർക്കും പ്രാദേശികതയും ആഗോളതയും കൂട്ടിയിണക്കുന്ന രുചികളുടെ ഈ പട്ടിക ഖത്തറിലെ ഭക്ഷണ സംസ്കാരത്തിന്റെ വൈവിധ്യത്തെയും ആസ്വാദനശേഷിയെയും വ്യക്തമാക്കുന്നതായി ഡെലിവറൂ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
ശ്രദ്ധിക്കുക; പതിയിരിക്കുന്ന അപകടം, ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കുമ്പോൾ ജാഗ്രത; മുന്നറിയിപ്പുമായി സെബി
ഡിജിറ്റൽ ഗോൾഡ് പ്ലാറ്റ്ഫോമുകൾ വഴിയുള്ള നിക്ഷേപങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) മുന്നറിയിപ്പ് നൽകി. നവംബർ 8-ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഈ മുന്നറിയിപ്പ്. സെബിയുടെ വിശദീകരണപ്രകാരം, ഡിജിറ്റൽ ഗോൾഡ് അല്ലെങ്കിൽ ഇ-ഗോൾഡ് ഉൽപ്പന്നങ്ങൾ സെക്യൂരിറ്റീസോ കമ്മോഡിറ്റീസോ ആയി പരിഗണിക്കപ്പെടുന്നില്ല, അതിനാൽ അവ സെബിയുടെ നിയമപരമായ നിയന്ത്രണ പരിധിയിൽ വരുന്നില്ല. ഇതുവഴി ഇത്തരം നിക്ഷേപങ്ങളിൽ നിക്ഷേപകരുടെ പണം നഷ്ടപ്പെടാനുള്ള സാധ്യത ഉയരുന്നുണ്ട്. ഡിജിറ്റൽ ഗോൾഡ് പ്ലാറ്റ്ഫോമുകൾ അടച്ചുപൂട്ടുകയോ തട്ടിപ്പ് സംഭവിക്കുകയോ ചെയ്താൽ, നിക്ഷേപകർക്ക് പണം തിരിച്ചുപിടിക്കാൻ നിയമപരമായ സംരക്ഷണം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്ന് സെബി മുന്നറിയിപ്പ് നൽകി.
നേരിട്ട് സ്വർണം വാങ്ങുന്നതിനുള്ള ഒരു ബദൽ മാർഗമായി ഈ പ്ലാറ്റ്ഫോമുകൾ പ്രവർത്തിക്കുന്നു. വെറും 10 രൂപ മുതൽ നിക്ഷേപം ആരംഭിക്കാമെന്ന വാഗ്ദാനത്തോടെയാണ് ഇവ വിപണിയിൽ സജീവമായത്. ജ്വല്ലറികളുടെയും മറ്റ് സ്വകാര്യ സ്ഥാപനങ്ങളുടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയാണ് നിക്ഷേപം സാധ്യമാകുന്നത്. സ്വർണ്ണ നിക്ഷേപങ്ങളോടുള്ള ജനങ്ങളുടെ ആവേശം മുതലെടുത്ത് അനധികൃത ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വർധിച്ചുവരുന്നതിനാൽ, നിക്ഷേപകർ സാമ്പത്തിക വിദഗ്ധരുടെ ഉപദേശം തേടണമെന്നും സെബി ഓർമ്മിപ്പിച്ചു. സെബിയുടെ നിയന്ത്രണ പരിധിയിൽ ഉൾപ്പെടുന്ന സുരക്ഷിത നിക്ഷേപ മാർഗങ്ങൾ ആയി ഗോൾഡ് ഇ.ടി.എഫുകളും (Gold ETFs) കമ്മോഡിറ്റി ഡെറിവേറ്റീവുകളും കണക്കാക്കപ്പെടുന്നു എന്നും അധികൃതർ വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
‘നിങ്ങളാൽ ഉയർച്ച, നിങ്ങളിൽ പ്രതീക്ഷ’; ഖത്തർ ദേശീയദിന മുദ്രാവാക്യം പുറത്തിറക്കി
ഈ വർഷത്തെ ഖത്തർ ദേശീയ ദിനത്തിന്റെ മുദ്രാവാക്യം പ്രഖ്യാപിച്ചു. “നിങ്ങളാൽ ഉയർച്ച, നിങ്ങളിൽ പ്രതീക്ഷ” (Bikum ta’lu wa minkum tantazir) എന്ന പ്രചോദനാത്മകമായ മുദ്രാവാക്യം ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഓർഗനൈസിംഗ് കമ്മിറ്റി പുറത്തിറക്കി. ഈ മുദ്രാവാക്യത്തിന്റെ പ്രത്യേകത, അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രസംഗത്തിൽ നിന്നാണ് ഇത് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത് എന്നതാണ്. 2016-ൽ ഖത്തർ സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ അമീർ നടത്തിയ പ്രസംഗത്തിലാണ് ഈ വാക്കുകൾ ഉരുത്തിരിഞ്ഞത്. “മനുഷ്യരാണ് ഒരു രാജ്യത്തിന്റെ ഏറ്റവും പ്രധാന നിർമ്മാണഘടകവും അതിന്റെ ഏറ്റവും വലിയ നിക്ഷേപവുമാണ്. ഖത്തർ നിങ്ങളിലാണ് നിക്ഷേപം നടത്തുന്നത്,” എന്ന് യുവാക്കൾക്ക് അഭിസംബോധന ചെയ്തുകൊണ്ട് അമീർ പറഞ്ഞിരുന്നു.
ഈ വാക്കുകൾ തന്നെയാണ് ഈ വർഷത്തെ മുദ്രാവാക്യത്തിന്റെ ആസ്പദം. ഒരു രാഷ്ട്രത്തിന്റെ ഉന്നമനവും നവോത്ഥാനവും മനുഷ്യരെ വളർത്തിപ്പടുക്കുന്നതിലൂടെയാണെന്ന് ഈ മുദ്രാവാക്യം ഓർമ്മിപ്പിക്കുന്നു.
സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ബിൻ ഹമദ് ആൽഥാനി പറഞ്ഞു, അമീറിന്റെ പ്രചോദനാത്മകമായ സന്ദേശമാണ് ഈ മുദ്രാവാക്യം പ്രതിഫലിപ്പിക്കുന്നത്. രാഷ്ട്രനിർമാണവും മനുഷ്യവികസനവും കൈകോർക്കുന്നുവെന്നും, ഖത്തറിന്റെ പുരോഗതി ജനങ്ങളുടെ സമർപ്പണവും പ്രതിബദ്ധതയും മൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. 1878-ൽ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഥാനി ഖത്തർ രാഷ്ട്രം സ്ഥാപിച്ചതിന്റെ സ്മരണയ്ക്കായാണ് ഓരോ വർഷവും ഡിസംബർ 18-ന് ദേശീയ ദിനം ആഘോഷിക്കുന്നത്. ഓരോ വർഷത്തെയും മുദ്രാവാക്യങ്ങൾ ഖത്തറിന്റെ ദേശീയ അഭിമാനവും വിശ്വസ്തതയും സ്വത്വബോധവും പ്രോത്സാഹിപ്പിക്കുന്നതായിരിക്കുമെന്ന് സംഘാടക സമിതി വ്യക്തമാക്കി. ഖത്തർ എല്ലാ മേഖലകളിലും സമഗ്രവികസനം കൈവരിച്ച് ആഗോളതലത്തിൽ മാതൃകയായിത്തീർന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
Comments (0)