Posted By user Posted On

ഏഴ് വർഷത്തെ കാത്തിരിപ്പിന് വിരാമം; യുഎഇയിലെ മലയാളി ടാക്സി ഡ്രൈവർക്ക് ബിഗ് ടിക്കറ്റിൽ വൻതുകയുടെ സ്വർണസമ്മാനം!

ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദുബായിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി പ്രമോദിന് അപ്രതീക്ഷിത ഭാഗ്യം. അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ 43 വയസ്സുകാരനായ പ്രമോദിന് 1,20,000 ദിർഹം (ഏകദേശം 27 ലക്ഷം രൂപ) മൂല്യമുള്ള 250 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണക്കട്ടിയാണ് ലഭിച്ചത്. 2011 മുതൽ അബുദാബിയിൽ പ്രവാസിയായി കഴിയുന്ന പ്രമോദിന് ഈ നേട്ടം ലഭിച്ചത് ‘ഒന്ന് വാങ്ങിയാൽ ഒന്ന് സൗജന്യം’ എന്ന ബിഗ് ടിക്കറ്റ് പ്രമോഷനിലൂടെയാണ്. 372378 എന്ന നമ്പറിലുള്ള സൗജന്യ ടിക്കറ്റാണ് അദ്ദേഹത്തിന് ഭാഗ്യം നൽകിയത്.

നറുക്കെടുപ്പ് പ്രഖ്യാപിച്ച തത്സമയ ഷോയിൽ അവതാരകൻ റിച്ചഡ് വിളിച്ചപ്പോൾ ആദ്യം വിശ്വസിക്കാനായില്ല എന്ന് പ്രമോദ് പറഞ്ഞു. യാത്രക്കാരെ ഇറക്കുന്ന തിരക്കിലായതിനാൽ ലൈവ് ഡ്രോ കാണാൻ കഴിഞ്ഞില്ലെന്നും, റിച്ചഡ് സ്ഥിരീകരിച്ചപ്പോഴാണ് വിജയം ഉറപ്പായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഓ മൈ ഗോഡ്! ശരിക്കും? ഞാൻ വളരെ സന്തോഷവാനാണ്. നന്ദി,” — വികാരഭരിതനായി പ്രമോദ് പ്രതികരിച്ചു. കഴിഞ്ഞ ഏഴ് വർഷമായി പ്രമോദും പത്ത് സുഹൃത്തുക്കളും ചേർന്ന് ഓരോ മാസവും ബിഗ് ടിക്കറ്റ് വാങ്ങാറുണ്ടായിരുന്നു. ഇതുവരെ ഒരു സമ്മാനവും ലഭിച്ചിട്ടില്ലെങ്കിലും അവർ പ്രതീക്ഷ കൈവിടാതെ തുടരുകയായിരുന്നു. ഒടുവിൽ സൗജന്യമായി ലഭിച്ച ബോണസ് ടിക്കറ്റാണ് വലിയ വിജയം സമ്മാനിച്ചത്.
“ഏഴ് വർഷമായി ശ്രമിക്കുന്നു, ഇത് എന്റെ ആദ്യത്തെ വിജയമാണ്. വിശ്വസിക്കാനാകുന്നില്ല,” — പ്രമോദ് പറഞ്ഞു. നാട്ടിലെ കുടുംബം സന്തോഷവാർത്ത കേട്ട് ആവേശത്തിലാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

പ്രവാസികൾക്ക് സന്തോഷവാർത്ത, യുഎഇ ദേശീയ ദിനാഘോഷം: 9 ദിവസം അവധി നേടാം എങ്ങനെയെന്നല്ലേ??

ഈ വർഷം യുഎഇയിൽ ഇനി ബാക്കിയുള്ള പൊതു അവധി ഈദ് അൽ ഇത്തിഹാദ് (ദേശീയ ദിനാഘോഷം) മാത്രമാണ്. സർക്കാർ, സ്വകാര്യ മേഖലകളിലെ ഔദ്യോഗിക അവധി തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, നാലോ അഞ്ചോ ദിവസത്തെ നീണ്ട അവധി ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. വർഷാവസാനത്തോടനുബന്ധിച്ച് വലിയൊരു അവധിക്ക് കാത്തിരിക്കുന്ന പ്രവാസികൾക്ക് ഇത് സന്തോഷവാർത്തയാകും. ദേശീയ ദിനാഘോഷങ്ങൾ ഡിസംബർ 2, 3 തീയതികളിലാണ്. ഈ വർഷം അവ ആഴ്ചയുടെ മധ്യത്തിൽ വരുന്നതിനാൽ, തിങ്കളാഴ്ചയും ഔദ്യോഗിക അവധിയായി പ്രഖ്യാപിക്കാനുള്ള സാധ്യത ഉണ്ട്. അങ്ങനെ സംഭവിച്ചാൽ, ശനി, ഞായർ വാരാന്ത്യത്തോടൊപ്പം തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളും ഉൾപ്പെടുത്തി തുടർച്ചയായി അഞ്ച് ദിവസത്തെ അവധി ലഭിക്കും.

യുഎഇ കാബിനറ്റ് റെസല്യൂഷൻ പ്രകാരം, ഈദ് അവധികളൊഴികെയുള്ള പൊതു അവധികൾ വാരാന്ത്യത്തിനടുത്തേക്ക് മാറ്റാവുന്നവയാണ്. അതിനാൽ, ഡിസംബർ 3-ലെ അവധി തിങ്കളാഴ്ചയിലേക്ക് മാറ്റിയാൽ നാല് ദിവസത്തെ അവധി ലഭിക്കാനും സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ, പ്രവാസികൾക്കായി ‘സാൻഡ്‌വിച്ച് ലീവ്’ എന്ന ആശയം ഏറെ പ്രായോഗികമാകുന്നു. വാർഷിക അവധിയിൽ നിന്ന് വെറും രണ്ട് ദിവസം (ഡിസംബർ 4 വ്യാഴം, ഡിസംബർ 5 വെള്ളി) ലീവ് എടുത്താൽ, നവംബർ 29 (ശനി) മുതൽ ഡിസംബർ 7 (ഞായർ) വരെ തുടർച്ചയായി ഒൻപത് ദിവസത്തെ അവധി ആസ്വദിക്കാം. പൊതു അവധിയുടെ മുൻപും ശേഷവുമുള്ള ദിവസങ്ങളിൽ വാർഷിക ലീവ് ഉപയോഗിച്ച് വാരാന്ത്യങ്ങൾ ഉൾപ്പെടുത്തി നീണ്ട അവധിയാക്കി മാറ്റുന്ന രീതിയാണ് ‘സാൻഡ്‌വിച്ച് ലീവ്’ എന്നത്. ഈ സംവിധാനം ശനി, ഞായർ വാരാന്ത്യമുള്ളവർക്ക് മാത്രമേ ബാധകമായുള്ളൂ. അതേസമയം, അവസാന തീരുമാനം ഓരോ കമ്പനിയുടെ അവധി നയങ്ങൾ അനുസരിച്ചായിരിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിലെ പുതിയ വിമാനത്താവളത്തിൽ യാത്രക്കാർക്ക് കാര്യങ്ങൾ ഈസിയാകും; ഇത്തിഹാദ് റെയിൽ ട്രെയിൻ സ്റ്റേഷനുകളിൽ ചെക്ക് ഇൻ സൗകര്യമൊരുക്കും

യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ അനുഭവം ഉറപ്പാക്കുന്നതിനായി ദുബായിലെ പുതിയ മെഗാ വിമാനത്താവളമായ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് നവീന സംവിധാനങ്ങൾ ഒരുക്കുന്നു. വിമാനത്താവള ടെർമിനലിൽ എത്തുന്നതിന് മുൻപ് തന്നെ ഇത്തിഹാദ് റെയിൽ ട്രെയിൻ സ്റ്റേഷനുകളിൽ ലഗേജ് ചെക്ക് ഇൻ ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് ദുബായ് എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിത്ത്‌സ് അറിയിച്ചു.

ഗ്രിഫിത്ത്‌സ് ഏവിയേഷൻ പ്രസിദ്ധീകരണമായ “ഫ്ലൈറ്റ് ഗ്ലോബലിന്” നൽകിയ അഭിമുഖത്തിൽ, ഈ ആശയം യാത്രികർക്ക് വൻ സഹായമാകും എന്ന് പറഞ്ഞു. ഇതിലൂടെ യാത്രക്കാർ ബാഗേജിന്റെ ഭാരമില്ലാതെ ടെർമിനലിൽ എത്താനും, വിമാനത്താവളത്തിലേക്ക് മെട്രോ ലിങ്ക് ഇല്ലാത്ത വെല്ലുവിളി മറികടക്കാനും കഴിയും. അബൂദാബിയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന അതിവേഗ പാസഞ്ചർ റെയിൽ സേവനമാണ് ഇത്തിഹാദ് റെയിൽ. റീം ദ്വീപ്, സാദിയാത്ത് ദ്വീപ്, യാസ് ദ്വീപ്, സായിദ് അന്താരാഷ്ട്ര വിമാനത്താവളം (അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത്), അൽ ജദ്ദാഫ് എന്നിവയുൾപ്പെടെ ആറ് പ്രധാന സ്റ്റേഷനുകളാണ് ഈ ശൃംഖലയിലുളളത്. ഈ സ്റ്റേഷനുകൾ തന്നെ ചെക്ക് ഇൻ പോയിന്റുകളായി പ്രവർത്തിക്കും, അതുവഴി യാത്രാനുഭവം കൂടുതൽ വേഗത്തിലും സുഗമമായും ആക്കാനാണ് ലക്ഷ്യം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *