ഖത്തറിലെ ഈ സ്ട്രീറ്റ് നവീകരണം നാലാംഘട്ടം പൂർത്തിയായി
കോർണിഷ് സ്ട്രീറ്റിലെ നവീകരണ പ്രവർത്തനങ്ങളുടെ നാലാം ഘട്ടം പൂർത്തിയായതായി പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു. ഈ ഘട്ടത്തിൽ ഖത്തർ നാഷനൽ തിയറ്റർ ഇന്റർചേഞ്ച് മുതൽ അൽ മർഖിയ ഇന്റർചേഞ്ച് വരെയുള്ള റോഡ് ഭാഗങ്ങളാണ് നവീകരിച്ചത്. പ്രവർത്തനങ്ങളുടെ ഭാഗമായി റോഡിന്റെ പഴയ മേൽപ്പാളി നീക്കംചെയ്ത് പുതുതായി പണിയുകയും റോഡ് മാർക്കിങ്ങുകളും ലൈനുകളും പുനഃരേഖപ്പെടുത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
ഇതിന് മുമ്പ്, മൂന്നാം ഘട്ടത്തിൽ ഗ്രാൻഡ് ഹമദ് ഇന്റർസെക്ഷൻ മുതൽ നാഷനൽ തിയറ്റർ ഇന്റർചേഞ്ച് വരെയുള്ള ഭാഗങ്ങളിലെ നവീകരണം പൂർത്തിയാക്കിയിരുന്നു. അഷ്ഗാലിന്റെ ഈ പദ്ധതി, ദോഹ നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമായി മാറ്റുന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 30ന് ഖത്തറിൽ
ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 30ന് ഖത്തറിലെത്തും. ഖത്തറിലെ മലയാളി സമൂഹവുമായി മുഖ്യമന്ത്രി സംവദിക്കുമെന്നാണ് സംഘാടകർ അറിയിച്ചത്.
സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള മലയാളികൾ പങ്കെടുക്കുന്ന ഈ പരിപാടി ലോക കേരളസഭയുടെയും ഖത്തർ മലയാളം മിഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്നതാണ്. മുഖ്യമന്ത്രിയുടെ സന്ദർശനം ഖത്തറിലെ പ്രവാസി മലയാളികൾ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
വ്യാജ ഇന്ത്യൻ പാസ്പോർട്ടുമായി ഖത്തറിലേക്ക് കടക്കാൻ ശ്രമം; വിമാനത്താവളത്തിൽ നേപ്പാൾ പൗരൻ പിടിയിൽ
വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യൻ പാസ്പോർട്ട് നേടി ദോഹയിലേക്ക് യാത്ര ചെയ്യാൻ ശ്രമിച്ച നേപ്പാൾ പൗരൻ എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ വലയത്തിൽ. മിലൻകുമാർ കർക്കി (42) എന്ന വ്യക്തിയാണ് പിടിയിലായത്. 2013ൽ ഇന്ത്യയിൽ എത്തിയ മിലൻകുമാർ ഡൽഹിയിൽ താമസിക്കവെ ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ രേഖകൾ വ്യാജമായി തയ്യാറാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് ആ രേഖകൾ ഉപയോഗിച്ച് കൊൽക്കത്തയിൽ നിന്ന് ഇന്ത്യൻ പാസ്പോർട്ട് കരസ്ഥമാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു.
ഒക്ടോബർ 21-ന് ദോഹയിലേക്കുള്ള വിമാനത്തിൽ കയറാനായി എയർപോർട്ടിൽ എത്തിയപ്പോൾ എമിഗ്രേഷൻ പരിശോധനയിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തി വ്യാജരേഖാ പ്രയോഗം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മിലൻകുമാറിനെ കസ്റ്റഡിയിൽ എടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
Comments (0)