
ഹജ്ജ് രജിസ്ട്രേഷൻ ഒക്ടോബർ 1 മുതൽ; ഖത്തറിൽ നിന്ന് 4,400 പേർക്ക് അവസരം. അപേക്ഷിക്കാനുള്ള ലിങ്കും ഒപ്പം
ദോഹ ∙ 2026ലെ ഹജ് സീസണിലേക്കുള്ള രജിസ്ട്രേഷൻ ഒക്ടോബർ 1 മുതൽ ആരംഭിച്ച് ഒക്ടോബർ 31 വരെ തുടരുമെന്ന് അവ്ഖാഫ് മന്ത്രാലയം അറിയിച്ചു. ഈ വർഷം ഖത്തറിന് അനുവദിച്ചിരിക്കുന്ന തീർഥാടകരുടെ എണ്ണം 4,400 ആണ്. അപേക്ഷകൾ സ്വീകരിച്ചതിന് ശേഷം നവംബർ മാസത്തിൽ ഓൺലൈൻ പരിശോധന നടത്തി തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും.
ഹജ്ജിന് അപേക്ഷിക്കുന്നവർക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റിലൂടെ അപേക്ഷകൻ ആരോഗ്യപരമായി യാത്രയ്ക്കു യോഗ്യനാണെന്ന് തെളിയിക്കണം. കൂടാതെ രജിസ്ട്രേഷനോടൊപ്പം QR 10,000 അഡ്വാൻസ് തുകയും അടയ്ക്കണം. ഇത് പിന്നീട് ഹജ്ജിന്റെ മൊത്തം ചെലവിന്റെ ഭാഗമായി കണക്കാക്കും.
അധികൃതർ വ്യക്തമാക്കുന്നത് പ്രകാരം, സമയപരിധി കഴിയുന്നതിനുമുമ്പ് ആവശ്യമായ രേഖകളും സർട്ടിഫിക്കറ്റുകളും ഒരുക്കി രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതാണ് തീർഥാടകർക്ക് ഏറ്റവും സുരക്ഷിതം. ഒക്ടോബർ 31 അവസാന തീയതി ആയതിനാൽ വൈകാതെ തന്നെ അപേക്ഷ നൽകണമെന്ന് അവർ മുന്നറിയിപ്പ് നൽകി.
ഈ വർഷത്തെ രജിസ്ട്രേഷൻ പ്രക്രിയ കൂടുതൽ സുതാര്യമാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, തീർഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും മുൻനിർത്തിയാണ് ഇത്തവണത്തെ ക്രമീകരണങ്ങൾ ആസൂത്രണം ചെയ്തതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അപേക്ഷകൾ സമർപ്പിക്കാനുള്ള ലിങ്ക്: hajj.gov.qa
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)