
ഖത്തറിന് പിറകെ യെമനിലും ഇസ്രായേൽ വ്യോമാക്രമണം: 35 പേർ കൊല്ലപ്പെട്ടു, 131 പേർക്ക് പരിക്ക്
ഇസ്രായേൽ യെമനിൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. സാനായിലും അൽ ജൗഫ് ഗവർണറേറ്റിലുമാണ് ആക്രമണം നടന്നത്. ഹൂത്തി നിയന്ത്രണത്തിലുള്ള മിലിറ്ററി ക്യാമ്പുകളും പ്രചാരണ-മീഡിയ ആസ്ഥാനവും ഇന്ധന സംഭരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
ഹൂത്തി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കുറഞ്ഞത് 35 പേർ കൊല്ലപ്പെടുകയും 131 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തീവ്രവാദി ആക്രമണങ്ങൾക്ക് പ്രതികാരമായാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതെന്നാണ് നെതന്യാഹു സർക്കാരിന്റെ വാദം. അതേസമയം, ആക്രമണത്തിൽ വീടുകൾ, മെഡിക്കൽ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പൗര പ്രദേശങ്ങളും ബാധിക്കപ്പെട്ടതായി യെമൻ റിപ്പോർട്ട് ചെയ്യുന്നു .
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)