Posted By user Posted On

അമീബിക് മസ്തിഷ്കജ്വരം; വില്ലനെ തിരിച്ചറിയണം,ശരീരത്തിൽ പ്രവേശിക്കുന്നത് മൂക്കിലൂടെ, സൂക്ഷിക്കണം!

മറ്റു മസ്‌തിഷ്‌കജ്വരങ്ങളിൽനിന്നു വേർതിരിച്ചറിയാനുള്ള പ്രയാസമാണ് അമീബിക് മസ്തിഷ്കജ്വരം കണ്ടെത്തി ചികിത്സ തുടങ്ങുന്നത് വൈകാൻ കാരണമാകുന്നത്. പനി, തലവേദന, ഓക്കാനം, ഛർദി എന്നിവയാണ് സാധാരണയായി കാണുന്ന രോഗലക്ഷണങ്ങൾ.

2 തരം അമീബിക് മസ്‌തിഷ്‌കജ്വരം
മണ്ണിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ശുദ്ധജല തടാകങ്ങളിലും പുഴകളിലും ജീവിക്കുന്ന അമീബകളാണ് മസ്തിഷ്കജ്വരത്തിനു കാരണം. രോഗം 2 തരത്തിലുണ്ട്: പ്രൈമറി അമീബിക് മസ്ത‌ിഷ്കജ്വരം (പിഎഎം), ഗ്രാനുലോമാറ്റസ് അമീബിക് മസ്‌തിഷ്‌കജ്വരം (ജിഎഇ). നൈഗ്ലേരിയ ഫൗളരി എന്ന അമീബയാണു പിഎഎം ബാധയ്ക്കു കാരണം. ഇതു തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും കടുത്ത മസ്‌തിഷ്‌കവീക്കത്തിനും മരണത്തിനും കാരണമാകുകയും ചെയ്യും. മറ്റ് അമീബകളാണ് ജിഎഇ വരുത്തുന്നത്. 2022 വരെ കേരളത്തിൽ നൈശ്ശേരിയ ഫൗളരി അമീബ കാരണമുള്ള കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. 2023ൽ റിപ്പോർട്ട് ചെയ്ത്‌ 2 കേസുകൾക്കും കാരണമായത് ഒകെന്തമീബ ഇനമാണ്. 2024 ൽ ഇവയ്ക്കു പുറമേ വെർമാമീബ വെർമിക്കുലാരിസ് എന്ന ഇനം കൂടി സ്‌ഥിരീകരിച്ചു. ഇത്തവണ ബാലമുത്തിയ മാൻഡ്രില്ലാരിസ്, സാപിനിയ എന്നീ ഇനങ്ങളും മസ്തിഷ്കജ്വരത്തിനു കാരണമാകുന്നുവെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

പ്രതിരോധം കടുപ്പിക്കണം
നീന്തൽക്കുളങ്ങളെല്ലാം ശുചീകരണ പ്രോട്ടോക്കോൾ പാലിച്ച് ക്ലോറിനേറ്റ് ചെയ്യണം. അതു കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും വേണം. പൊതുകുളങ്ങൾ സാധ്യമായ രീതിയിൽ ശുചീകരിക്കാൻ ആരോഗ്യ, തദ്ദേശവകുപ്പ് അധിക്യതർ ശ്രദ്ധിക്കണം. കുളിക്കാൻ പോകുന്നവരും ശ്രദ്ധിക്കേണ്ടതാണ്. ഒഴുക്ക് തീരെയില്ലാത്ത, കെട്ടിക്കിടക്കുന്ന, ആഴം കുറഞ്ഞ സ്‌ഥലങ്ങളിൽ കുളിക്കുന്നത് ഒഴിവാക്കുക. ചാടിക്കുളിക്കുകയും മുങ്ങാംകുഴിയിട്ടു കുളിക്കുകയും ചെയ്യുന്നത് ഒഴിവാക്കുക. നീന്തുകയാണെങ്കിൽ തന്നെ തല മുകളിലേക്ക് ഉയർത്തിപ്പിടിച്ചു മൂക്കിൽ വെള്ളം കയറാത്ത വിധത്തിൽ നീന്താൻ ശ്രദ്ധിക്കുക. മുങ്ങിയേ പറ്റു എന്നാണെങ്കിൽ നോസ് ക്ലിപ് ഉപയോഗിക്കുക. അമീബ കലർന്ന വെള്ളം വായിലൂടെ ഉള്ളിൽപോയാലും ഒന്നും സംഭവിക്കില്ല. ചാടിക്കുളിക്കുമ്പോൾ മൂക്കിലൂടെ അതിശക്തമായ മർദത്തോടെ വെള്ളം പ്രവേശിക്കും.
. നീന്തൽക്കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യണം
. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കണം

ചികിത്സയിലെ പുരോഗതി
കഴിഞ്ഞവർഷത്തെ രോഗബാധയ്ക്കു ശേഷം ചികിത്സാരംഗത്തു കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നതു യാഥാർഥ്യമാണ്. അമീബിക് മസ്തിഷ്കജ്വര ചികിത്സയ്ക്കു പ്രോട്ടോക്കോൾ ഉണ്ടാക്കാനും ഏറ്റവും ഫലപ്രദമായ മിൽട്ടിഫോസിൻ മരുന്നു ലഭ്യമാക്കാനും സാധിച്ചെന്നതു ചികിത്സാരംഗത്തു നേട്ടമാണ്. വെള്ളക്കെട്ടിൽ മുങ്ങിക്കുളിച്ചതിനു ശേഷം പനിയോ ഛർദിയോ വന്നാൽ ഉടൻ ചികിത്സ തേടുക എന്നതാണ് പ്രധാനം. എത്ര നേരത്തേ രോഗം കണ്ടെത്തി ചികിത്സ ആരംഭിക്കുന്നോ, ഭേദമാകാനുള്ള സാധ്യതയും അത്രത്തോളം കൂടുതലാണ്. പരിഭ്രാന്തരാകേണ്ട കാര്യമില്ല. പ്രതിരോധമാണ് ഏതു രോഗത്തെയും അകറ്റിനിർത്തുന്ന പ്രധാനശക്തി. നമ്മുടെ ചുറ്റുപാടുകളിൽ രോഗത്തിനുള്ള സാധ്യതകൾ ഏതൊക്കെയെന്നു തിരിച്ചറിഞ്ഞ് പെരുമാറുകയാണു മുഖ്യം

പിഎഎം x ജിഎഇ
.
പിഎഎം സാധാരണയായി കുട്ടികളെയും ചെറുപ്പക്കാരെയുമാണു ബാധിക്കുക, ജിഎഇ എല്ലാ പ്രായക്കാരെയും
. ചൂടുള്ള കാലാവസ്ഥയിലാണ് പിഎഎം കൂടുതൽ കാണപ്പെടുക; ജിഎഇക്കു കാലവ്യത്യാസമില്ല.
. പിഎഎം ബാധിതർക്ക് അപൂർവമായി ഗന്ധത്തിലോ രുചിയിലോ വ്യത്യാസം അനുഭവപ്പെടാം. മിക്ക പ്പോഴും സാധാരണ ബാക്ടീരിയൽ മെനിഞ്ചൈറ്റിസിന്റെ ലക്ഷണങ്ങളിൽനിന്നു വേർതിരിച്ചറിയാനാകില്ല. ജിഎഇ ബാധിതർക്ക് നാഡീസം ബന്ധമായ ലക്ഷണങ്ങൾ വരുന്നതിനു മുൻപ് കണ്ണിന് അണുബാധയോ ചർമത്തിൽ വ്രണങ്ങളോ ഉണ്ടാകാം.
. പിഎഎം ബാധിതരിൽ രോഗാണു ശരീരത്തിൽ പ്രവേശിച്ച് 1-2 ദിവസത്തിനകം സ്ഥ‌ിതി ഗുരുതരമാകും. ജിഎഇ ദിവസങ്ങളോ ആഴ്‌ചകളോ എടുത്താകും മൂർഛിക്കുക.

പരിശോധന
മൈക്രോസ്കോപിക് പരിശോധനയിലൂടെ അമീബ സാന്നിധ്യം കണ്ടെത്താനുള്ള സംവിധാനം പ്രധാന മെഡിക്കൽ കോളജുകളിലുണ്ട്. തീവ്ര മസ്തിഷ്കജ്വര ലക്ഷണമുള്ളവർക്ക് 14 ദിവസം മുൻപ് മൂക്കും വെള്ളവുമായി സമ്പർക്കമുണ്ടായോ എന്ന് അന്വേഷിക്കും. സമ്പർക്കമുണ്ടായവ രുടെ സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് ദ്രുതപരി ശോധനയ്ക്കു വിധേയമാക്കും. ബാക്ടീരിയൽ മെനിഞ്ചൈറ്റിസ് സംശയിക്കുകയും എന്നാൽ ആന്റിബയോട്ടിക്കുകളോടു പ്രതികരിക്കാതിരിക്കുകയോ അതിവേഗം നില വഷളാകുകയോ ചെയ്യൂന്നവരിൽ, വെള്ളവുമായി സമ്പർക്കമില്ലെങ്കിൽ പോലും പിഎഎം സംശയിക്കണം. ഉടൻ സാംപിളുകൾ മോളിക്യുലാർ, ജീനോമിക് രോഗനിർണയത്തിനുള്ള ആർടിപിസിആർ പരിശോധനയ്ക്ക് അയയ്ക്കും. തിരുവനന്തപുരത്തെ പബ്ലിക് ഹെൽത്ത് ലാബിലും ഇൻസ്റ്റ‌ിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലും ഈ പരിശോധനയുണ്ട്.

മരുന്ന്
പിഎഎം, ജിഎഇ രോഗങ്ങളുടെ ചികിത്സയ്ക്ക മരുന്നുസംയുക്ത‌ങ്ങളാണ് ഉപയോഗിക്കുക. മിൽ റ്റെഫോസിൻ മരുന്നാണ് അടിസ്‌ഥാനഘടകം.

മുൻകരുതൽ
.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങുന്നത് ഒഴിവാക്കുക. വെള്ളത്തിലിറങ്ങുകയും നീന്തുകയും ചെയ്യേണ്ടിവന്നാൽ നോസ് പ്ലഗ് ഉപയോഗിക്കുകയോ മൂക്ക് അടച്ചുപിടിക്കുകയോ ചെയ്യുക. ശുദ്ധീകരിക്കാത്ത ജലാശയങ്ങളിൽ നീന്തുമ്പോൾ തല വെള്ളത്തിനു മുകളിൽ വയ്ക്കുക. അടിത്തട്ടിലെ മണ്ണ് ഇളക്കരുത്. നിന്തൽക്കുളം, വാട്ടർ തീം പാർക്ക്, സ്‌പാ എന്നിവ വൃത്തിയായി സൂക്ഷിക്കുകയും ക്ലോറിനേറ്റ് ചെയ്യുകയും വേണം.
. മുക്ക് കഴുകാനോ സൈനസ് വൃത്തിയാക്കാനോ തിളപ്പിച്ചാറിയതോ ഫിൽറ്റർ ചെയ്തതോ അണുവിമുക്തമാക്കിയതോ ആയ വെള്ളം ഉപയോഗിക്കുക. ടാപ്പിലെ വെള്ളം ഉപയോഗിക്കരുത്. സ്പ്രിൻക്ലറും ഹോസും മൂക്കിൽനിന്ന് അകറ്റിനിർത്തുക.
. കുട്ടികൾക്കുള്ള ചെറിയ നീന്തൽക്കുളങ്ങളിലെ വെള്ളം ദിവസവും വറ്റിക്കുക. കുട്ടികളെ കളിക്കാൻ അനുവദിക്കുന്നതിന് മുൻപ് ഹോ സുകളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കി ക്കളയുക.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *