
പിറകെ നടന്ന് കച്ചവടം വേണ്ട, കട പൂട്ടിക്കും; മുന്നറിയിപ്പുമായി ഖത്തർ അധികൃതർ
ഖത്തറിൽ കാൽനടയാത്രക്കാരെ പിന്തുടർന്ന് ശല്യപ്പെടുത്തി സാധനങ്ങൾ വിൽക്കാൻ ശ്രമിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ അധികൃതർ കർശന നടപടിക്കൊരുങ്ങുന്നു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾ രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ വഴിയാത്രക്കാരെ തടഞ്ഞുനിർത്തി സാധനങ്ങൾ വാങ്ങാൻ നിർബന്ധിക്കുകയോ, ബ്രോഷറുകൾ വിതരണം ചെയ്യുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ മുന്നറിയിപ്പ്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾ 15 ദിവസത്തേക്ക് അടച്ചുപൂട്ടുന്നതടക്കമുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ ആർട്ടിക്കിൾ 18 പ്രകാരം കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി പൊതുജനങ്ങളെയും വ്യാപാരികളെയും ബോധവൽക്കരിക്കുന്നതിനുള്ള പ്രചാരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)