
ഇനി ട്രാഫിക് അപകടങ്ങൾ Metrash ആപ്പിൽ തന്നെ റിപ്പോർട്ട് ചെയ്യാം
ദോഹ – ഖത്തറിലെ ട്രാഫിക് അപകടങ്ങൾ ഇനി നേരിട്ട് Metrash മൊബൈൽ ആപ്പിലൂടെ തന്നെ റിപ്പോർട്ട് ചെയ്യാൻ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപകടം റിപ്പോർട്ട് ചെയ്യാനുള്ള മുഴുവൻ നടപടിക്രമങ്ങളും മന്ത്രാലയം വീഡിയോയിലൂടെ വിശദീകരിച്ചിട്ടുണ്ട്.
എങ്ങനെ റിപ്പോർട്ട് ചെയ്യാം?
• ആദ്യം Metrash ആപ്പ് തുറക്കുക.
• അവിടെ നിന്ന് “Traffic” വിഭാഗം തിരഞ്ഞെടുക്കുക, തുടർന്ന് “Traffic Accidents” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
• അപകട സ്ഥലം, അപകടത്തിൽ നിങ്ങളുടേതായ പങ്ക് (Damage – Caused – Unknown Cause) എന്നിവ നൽകുക.
• വാഹനത്തിന്റെ നമ്പർ പ്ലേറ്റ്, ഫോൺ നമ്പർ, അപകടത്തിന്റെ കാരണം എന്നിവ നൽകുക.
• വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യക്തമായി കാണിക്കുന്ന ചിത്രം, കൂടാതെ നാശനഷ്ടങ്ങളുടെ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുക.
• ഒന്നിലധികം വാഹനങ്ങൾ ഉൾപ്പെട്ടാൽ, “Add” ഓപ്ഷൻ വഴി മറ്റുവാഹനങ്ങളുടെ വിവരങ്ങളും ചേർക്കാം.
• എല്ലാം നൽകി കഴിഞ്ഞാൽ “Continue” അമർത്തുക. ഇതോടെ റിപ്പോർട്ട് വിജയകരമായി രജിസ്റ്റർ ചെയ്യപ്പെടും.
റിപ്പോർട്ട് പൂർത്തിയായ ശേഷം, അത് Metrash ആപ്പിലൂടെയും മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയും ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനം റിപ്പയർ ചെയ്യുന്നതിനും മറ്റു നടപടികളും കഴിയുന്നതാണ്.
ഈ സംവിധാനം വഴി പൊതുജനങ്ങളുടെ സമയം ലാഭിക്കുകയും, അപകട റിപ്പോർട്ടുകൾ എളുപ്പത്തിലും വേഗത്തിലും സമർപ്പിക്കാൻ കഴിയുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)