
നഗരമെമ്പാടും പ്രത്യക്ഷപ്പെട്ട് കൊണ്ടിരിക്കുന്ന “‘ദവം’! എന്നെഴുതിയ ചുവന്ന ബോർഡുകൾ; ദോഹയിലെ പുതിയ ചോദ്യചിഹ്നമായി മാറുന്നു
ദോഹ: നഗരത്തിലെ പ്രധാന റോഡുകളിലും വഴികളിലും കഴിഞ്ഞ ദിവസങ്ങളിലായി പ്രത്യക്ഷപ്പെട്ട് കൊണ്ടിരിക്കുന്ന ‘ദവം’ എന്നെഴുതിയ ചുവപ്പ് ബോർഡുകൾ ഇപ്പോൾ നാട്ടുകാരുടെയും പ്രവാസികളുടെയും ചർച്ചാവിഷയമായി കൊണ്ടിരിക്കുകയാണ്
കോർണിഷ്, സൽവ റോഡ്, ആൽ വാബ് സ്ട്രീറ്റ്, ഇ–റിംഗ് റോഡ്, ഡുഖാൻ റോഡ് തുടങ്ങി നിരവധി തിരക്കേറിയ സ്ഥലങ്ങളിലാണ് ഈ ബോർഡുകൾ കണ്ട് കൊണ്ടിരിക്കുന്നത്
‘ദവം’ എന്നാൽ അറബിയിൽ “ജോലി സമയം” എന്നാണ് അർത്ഥം — സാധാരണയായി രാവിലെ 8 മുതൽ വൈകിട്ട് 4 വരെയാണ് ഖത്തറിലെ ജോലി സമയം .എന്നാൽ, ഈ ബോർഡുകൾ സ്ഥാപിച്ചതിന്റെ പിന്നിൽ എന്താണ് യഥാർത്ഥ ഉദ്ദേശം എന്ന് ആർക്കും മനസിലാക്കാൻ കഴിയുന്നില്ല.
സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ നിരവധി അനുമാനങ്ങളും സിദ്ധാന്തങ്ങളും ഉയർന്നിട്ടുണ്ട്.
•ചിലർക്ക് പറയുന്നു , ജോലിസമയം ഓർമ്മിപ്പിക്കാൻ തുടങ്ങുന്ന ഒരു സാമൂഹിക ക്യാമ്പെയ്ൻ ആയിരിക്കാം.
•മറ്റുചിലർക്ക്, ഇത് വലിയൊരു മാർക്കറ്റിംഗ് തന്ത്രം ആയിരിക്കാമെന്ന സംശയമാണ്.
കൂടുതൽ പേർ പറയുന്നത്, “LinkedIn പോലുള്ള ഒരു പുതിയ തൊഴിൽ പ്ലാറ്റ്ഫോം” ആണ് ദവം എന്നാണ് .
ഏത് സിദ്ധാന്തമാണ് ശരി എന്ന് ഇപ്പോഴും വ്യക്തമല്ല. ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ, ഈ ചുവന്ന ബോർഡുകൾ ദോഹയിലെ തെരുവുകളിൽ ഒരു അജ്ഞാതമായ കുരിശുപോലെ തന്നെ തുടരുകയാണ്.
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)