
ഖത്തറില്‍ ഇന്ന് മഴയ്ക്ക് സാധ്യത
ദോഹ: ഖത്തറില്‍ നാളെ, ഞായറാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം. നാളെ, ഓഗസ്റ്റ് 16 ഞായറാഴ്ച മഴ പെയ്യാനും ചിലയിടങ്ങളില്‍ മേഘങ്ങള്‍ രൂപപ്പെടാനുള്ള സാധ്യത ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഖത്തറിന്റെ ആകാശത്ത് മേഘങ്ങള്‍ രൂപം കൊള്ളുന്നതിന്റെ ചിത്രവും അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. കടലില്‍ ഇറങ്ങുന്നവര്‍ക്കും മുന്നറിയിപ്പുണ്ട്. 3 അടി മുതല്‍ 6 അടി വരെ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ട്. ചില സമയങ്ങളില്‍ 9 അടി വരെ ഉയര്‍ന്നേക്കും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)