
2025 ആദ്യപകുതിയിൽ 2.6 ദശലക്ഷത്തിലധികം സന്ദർശകരെ സ്വാഗതം ചെയ്‌ത് ഖത്തർ
2025-ന്റെ ആദ്യ പകുതിയിൽ ഖത്തറിന്റെ ടൂറിസം മേഖല ശക്തമായ വളർച്ച കാണിക്കുന്നു. ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 2.6 ദശലക്ഷത്തിലധികം സന്ദർശകരെ ഖത്തർ സ്വാഗതം ചെയ്‌തു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 3% വർദ്ധനവാണ്.
പ്രധാനമായും ജിസിസി രാജ്യങ്ങളിൽ നിന്നും (36%), യൂറോപ്പ് (26%), ഏഷ്യ, ഓഷ്യാനിയ (22%), അമേരിക്കയിൽ നിന്നും മറ്റ് അറബ് രാജ്യങ്ങളിൽ നിന്നും (7%) വീതം എന്നിങ്ങനെയാണ് സന്ദർശകരാണ് എത്തിയത്. മിക്ക സന്ദർശകരും വിമാനമാർഗ്ഗമാണ് എത്തിയത് (57%), രണ്ടാമത് കരമാർഗ്ഗമാണ് (33%), കടൽമാർഗം 9% സന്ദർശകരും എത്തി.
ഹോട്ടലുകളും മികച്ച പ്രകടനം നടത്തി, ശരാശരി ഒക്യുപൻസി നിരക്ക് 71% ആയി, ഇത് കഴിഞ്ഞ വർഷത്തേക്കാൾ രണ്ട് ശതമാനം കൂടുതലാണ്. 5.23 ദശലക്ഷത്തിലധികം ഹോട്ടൽ നൈറ്റ്സ് ബുക്ക് ചെയ്യപ്പെട്ടു, 7% വർദ്ധനവ് ഇക്കാര്യത്തിൽ രേഖപ്പെടുത്തി.
2024-ൽ ഖത്തറിന്റെ ജിഡിപിയിലേക്ക് ടൂറിസം 55 ബില്യൺ റിയാലിന്റെ സംഭാവന നൽകി, ഇത് മൊത്തം സമ്പദ്‌വ്യവസ്ഥയുടെ ഏകദേശം 8% ആണ്. ഇത് 2023-നെ അപേക്ഷിച്ച് 14% കൂടുതലാണ്. 2030-ഓടെ ഈ വിഹിതം 10–12% ആയി ഉയർത്തുക എന്നതാണ് പ്രധാന ലക്ഷ്യം.
2025-ന്റെ ആദ്യ പകുതിയിൽ, വിസിറ്റ് ഖത്തർ “മൊമെന്റ്സ് മെയ്‌ഡ് ഫോർ യു” എന്ന വേനൽക്കാല കാമ്പെയ്‌നും ഡേവിഡ് ബെക്കാമിനൊപ്പം ഒരു പ്രൊമോഷണൽ സിനിമയും ഉൾപ്പെടെ നിരവധി വിപണികളിൽ മീഡിയ കാമ്പെയ്‌നുകൾ ആരംഭിച്ചു. യുകെ, യുഎസ്എ, ദക്ഷിണാഫ്രിക്ക, ചൈന, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളെയെല്ലാം സ്റ്റോപ്പ് ഓവർ കാമ്പെയ്‌നുകൾ ലക്ഷ്യമിട്ടു.
ഖത്തർ ടോയ് ഫെസ്റ്റിവൽ, ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷൻ, ഷോപ്പ് ഖത്തർ, ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ, തിമിംഗല സ്രാവ് ടൂറുകൾ എന്നിവ പ്രധാന പരിപാടികളിൽ ഉൾപ്പെടുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)