Posted By user Posted On

കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങില്ല; ഖത്തറില്‍ പുതിയ നാല് സ്വകാര്യ സ്‌കൂളുകള്‍ക്ക് കൂടി അനുമതി

ദോഹ: ഖത്തറില്‍ 2025- 2026 അധ്യയന വര്‍ഷത്തേക്ക് നാല് പുതിയ സ്‌കൂളുകള്‍ കൂടി തുറക്കും. പുതിയ സ്‌കൂളുകള്‍ തുറക്കാന്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയതായി അഷാര്‍ക്ക് പത്രം റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ബ്രിട്ടീഷ്-പാഠ്യപദ്ധതി സ്‌കൂളുകളും ഒരു അമേരിക്കന്‍-പാഠ്യപദ്ധതി സ്‌കൂളിനുമാണ് അനുമതി.

ഈ വരുന്ന അധ്യയന വര്‍ഷത്തേക്ക് ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സ്‌കൂളുകളില്‍ രജിസ്റ്റേഷന്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് നിലവിലുള്ള സ്വകാര്യ സ്‌കൂളുകള്‍ നല്‍കുന്ന 230,000-ത്തിലധികം സീറ്റുകള്‍ക്ക് പുറമേ, 2,800-ലധികം പുതിയ സീറ്റുകള്‍ ഇനി ഉണ്ടാകും. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ അഡ്മിഷന്‍ ലഭിക്കും.

സ്‌കൂളുകളിലെ ഫീസ് ഘടനയിലും അധ്യാപകരുടെ യോഗ്യതയിലും കൃത്യമായ നിരീക്ഷണം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *