
ഖത്തറില്‍ വാഹന ഉടമസ്ഥാവകാശ കൈമാറ്റം; നടപടികള്‍ പൂര്‍ണമായും മെട്രാഷിലൂടെ
ദോഹ: ഖത്തറില്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റം (ഓണര്‍ഷിപ്പ് ചേഞ്ച്) മെട്രാഷിലൂടെ വേഗത്തില്‍ പൂര്‍ത്തിയാക്കാമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. മെട്രാഷ് മൊബൈല്‍ ആപ്ലിക്കേഷനില്‍ നേരത്തേയും ഈ സേവനം ലഭ്യമായിരുന്നു. ഇതില്‍ ഇപ്പോള്‍ ഗണ്യമായ മെച്ചപ്പെടുത്തല്‍ വരുത്തിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രഖ്യാപിച്ചു.
വാഹനത്തിന് സാധുവായ രജിസ്‌ട്രേഷന്‍(വാഹന രജിസ്‌ട്രേഷന്‍ കൃത്യമായാല്‍), ഗതാഗത ലംഘനങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കില്‍ (ട്രാഫിക് പിഴകള്‍) വാഹന ഉടമസ്ഥാവകാശം മെട്രാഷ് ആപ്പ് വഴി തടസ്സമില്ലാതെ കൈമാറാന്‍ കഴിയും. ഉടമസ്ഥാവകാശം കൈമാറുന്ന നടപടി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വാഹനം വാങ്ങുന്നയാളുടെ സ്ഥിരീകരണം ആവശ്യമുണ്ട്. അതും ഇപ്പോല്‍ മെട്രാഷില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാഹനം വാങ്ങുന്ന ആള്‍ക്കും വില്‍ക്കുന്ന വ്യക്തിയുടേയും സുതാര്യത ഉറപ്പാക്കുക ലക്ഷ്യമിട്ടാണിത്.
ഇതിനായി ചെയ്യേണ്ടത്:
- മെട്രാഷ് ആപ്പ് തുറന്ന് ഹോം പേജിലെ ട്രാഫിക് സര്‍വീസസ് തിരഞ്ഞെടുക്കണം.
- വെഹിക്കിള്‍സ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഓണര്‍ഷിപ്പ് ട്രാന്‍സ്ഫര്‍ തിരഞ്ഞെടുക്കണം.
- ആവശ്യമായ വിവരങ്ങള്‍ നല്‍കി വില്‍പ്പന അപേക്ഷ സമര്‍പ്പിക്കണം.
- വാങ്ങുന്നയാള്‍ക്ക് പിന്നീട് ഒരു അറിയിപ്പ് ലഭിക്കും, കൂടാതെ സ്വന്തം മെട്രാഷ് ആപ്പ് വഴി കൈമാറ്റം അംഗീകരിക്കുകയും വേണം.
- വാങ്ങുന്നയാള്‍ അനുമതി നല്‍കിയ ശേഷം, ഇടപാട് പൂര്‍ത്തിയാക്കുന്നതിന് വില്‍പ്പനക്കാരന്‍ ബാധകമായ സേവന ഫീസ് അടയ്ക്കണം. ഇതും മെട്രാഷിലൂടെ സാധിക്കും..
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)