ഖത്തറില്‍ കാഡിലാക് സിടി4, സിടി5 മോഡലുകള്‍ തിരിച്ചുവിളിച്ചു
ദോഹ: ഖത്തര്‍ വിപണിയില്‍ നിന്ന് കാഡിലാക് സിടി4, സിടി5 വാഹനമോഡലുകള്‍ തിരിച്ചുവിളിക്കുന്നതായി വാണിജ്യ, വ്യവസായ മന്ത്രാലയം. രാജ്യത്തെ അംഗീകൃത കാഡിലാക് ഡീലര്‍ഷിപ്പായ മന്നായ് ട്രേഡിംഗ് കമ്പനി W.L.L മായി സഹകരിച്ച് 2020 – 2021 കാലയളവിലുള്ള കാഡിലാക് CT4, CT5 മോഡലുകളാണ് മന്ത്രാലയം തിരിച്ചുവിളിക്കുന്നത്.
ചില വാഹനങ്ങളില്‍ ട്രാന്‍സ്മിഷന്‍ കണ്‍ട്രോള്‍ വാല്‍വല്‍ തകരാറുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇതിനാലാണ് തിരിച്ചുവിളിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് പരാതികള്‍, അന്വേഷണങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ ഉപഭോക്തൃ സംരക്ഷണ, വാണിജ്യ വിരുദ്ധ തട്ടിപ്പ് വകുപ്പില്‍ കോള്‍ സെന്റര്‍: 16001; ഇമെയില്‍: [email protected]; സോഷ്യല്‍ മീഡിയ ചാനലുകള്‍: @mociqatar; അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍: MOCIQatar എന്നിവയിലൂടെ റിപ്പോര്‍ട്ട് ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
		
		
		
		
		
Comments (0)