കാലാവധി കഴിഞ്ഞ വാഹന റജിസ്ട്രേഷൻ പുതുക്കാൻ 30 ദിവസത്തെ സമയപരിധി അനുവദിച്ച് ഖത്തർ
ദോഹ ∙ കാലാവധി കഴിഞ്ഞിട്ടും വാഹന റജിസ്ട്രേഷൻ പുതുക്കാത്തവർക്ക് 30 ദിവസത്തെ സമയപരിധി അനുവദിച്ച് ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. വാഹന ഉടമകൾക്ക് ഇന്ന്(27) മുതൽ 30 ദിവസത്തിനുള്ളിൽ വാഹനങ്ങളുടെ നിയമപരമായ സ്റ്റേറ്റസ് ശരിയാക്കാം. അനുവദിച്ച സമയപരിധിക്കുള്ളിൽ റജിസ്ട്രേഷൻ പുതുക്കാത്ത വാഹന ഉടമകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
		
		
		
		
		
Comments (0)