
ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും പിന്നാലെ വാട്സ് ആപ്പും നിരോധിക്കാൻ ഈ രാജ്യം; പകരം തദ്ദേശീയ ആപ്പ്
ലോകത്തെ ഏറ്റവും ജനപ്രിയ മെസേജിംഗ് ആപ്പാണ് വാട്സ് ആപ്പ്. ഇപ്പോഴിതാ ഏറ്റവും കൂടുതൽ വാട്സ് ആപ്പ് ഉപയോക്താക്കൾ ഉള്ള രാജ്യങ്ങളിലൊന്നായ റഷ്യയിൽ വാട്സ് ആപ്പ് നിരോധിക്കാനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം വാട്സ്ആപ്പിനോട് ഇതുമായി ബന്ധപ്പെട്ട നിർദേശം റഷ്യൻ പാർലമെൻറിൻറെ അധോസഭയായ ഇൻഫർമേഷൻ ടെക്നോളജി കമ്മിറ്റിയുടെ ഡെപ്യൂട്ടി ഹെഡ് ആൻറൺ ഗൊറെൽകിൻ നൽകിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നേരത്തെ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും റഷ്യയിൽ നിരോധിച്ചിരുന്നു.മറ്റ് മെസേജിംഗ് ആപ്പുകൾക്ക് പകരം സ്വയം ഒരു തദ്ദേശീയ ആപ്പ് വികസിപ്പിക്കാനാണ് റഷ്യയുടെ ശ്രമം. ഇതുമായി ബന്ധപ്പെട്ട ഒരു പുതിയ നിയമം റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിൻ കഴിഞ്ഞ മാസം പാസാക്കിയിരുന്നു. പൗരന്മാർ തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഒരു മാർഗമായി മാത്രമല്ല, സർക്കാർ സേവനങ്ങളുമായി സംയോജിപ്പിക്കുന്നതാണ് ഈ നിയമം.
റഷ്യക്കാരിൽ 68 ശതമാനം പേരും ദിവസവും ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് വാട്സ് ആപ്പ്. 15 കോടിയോളമാണ് രാജ്യത്തെ ജനസംഖ്യ.
Comments (0)