Posted By user Posted On

ഇന്ത്യൻ ലൈസൻസ് ഉള്ളവർക്ക് യുഎഇയിൽ ഗോൾഡൻ ചാൻസ്; 53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വൻ ആനുകൂല്യം

53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനം ഓടിക്കാം. താമസ വീസയുള്ളവർക്ക് സ്വന്തം ലൈസൻസ് യുഎഇ ലൈസൻസ് ആക്കി മാറ്റാം. എന്നാൽ, ഈ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യൻ ലൈസൻസ് ഉള്ളവർക്ക് ഗോൾഡൻ ചാൻസിലൂടെ യുഎഇ ലൈസൻസ് നേടാം. എന്നാൽ, ഇവിടത്തെ റോഡ് നിയമങ്ങളിൽ ലേണേഴ്സ് എടുക്കുകയും വാഹനം റോഡിൽ ഓടിച്ചു കാണിക്കുകയും വേണം. എസ്റ്റോണിയ, അൽബേനിയ, പോർച്ചുഗൽ, ചൈന, ഹംഗറി, ഗ്രീസ്, യുക്രെയ്ൻ, ബൾഗേറിയ, സ്‌ലോവാക്യ, സ്‌ലോവേനിയ, സെർബിയ, സൈപ്രസ്, ലാത്വിയ, ലക്സംബർഗ്, ലിത്വാനിയ, മാൾട്ട, ഐസ്‌ലൻഡ്, മോണ്ടിനെഗ്രൊ, ഇസ്രയേൽ, അസർബൈജാൻ, ബെലാറസ്, ഉസ്ബക്കിസ്ഥാൻ, യുഎസ്, ഫ്രാൻസ്, ജപ്പാൻ, ബെൽജിയം, സ്വിറ്റ്സർലൻഡ്, ജർമനി, ഇറ്റലി, സ്വീഡൻ, അയർലൻഡ്, സ്പെയിൻ, നോർവേ, ന്യൂസിലൻഡ്, റൊമാനിയ, സിംഗപ്പൂർ, ഹോങ്കോംഗ്, നെതർലൻഡ്, ഡെൻമാർക്ക്, ഓസ്ട്രിയ, ഫിൻലൻഡ്, യുകെ, തുർക്കി, കാനഡ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ക്രൊയേഷ്യ, ടെക്സസ്, റിപ്പബ്ലിക് ഓഫ് നോർത്ത് മാസിഡോണിയ, റിപ്പബ്ലിക് ഓഫ് കൊസോവോ, കിർഗിസ് റിപ്പബ്ലിക് എന്നിവയാണ് രാജ്യങ്ങൾ.

ദക്ഷിണ കൊറിയൻ പൗരന്മാർക്ക് യുഎഇയിൽ താമസിക്കുമ്പോൾ മാത്രമേ സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് യുഎഇ ലൈസൻസിനായി മാറ്റാൻ കഴിയു. മറ്റു രാജ്യങ്ങൾക്ക് സന്ദർശക വീസയിൽ വരുമ്പോഴും അവരുടെ ലൈസൻസ് ഉപയോഗിക്കാം. അപേക്ഷകന്റെ താമസ വീസ നൽകിയ എമിറേറ്റിലായിരിക്കണം ലൈസൻസ് മാറ്റത്തിന് അപേക്ഷിക്കേണ്ടത്. ലൈസൻസ് മാറ്റുന്നതിന് 600 ദിർഹമാണ് ഫീസ്. ചൈന, യുകെ എന്നിവയ്ക്ക് പുറമെ യൂറോപ്യൻ രാജ്യങ്ങളിലും യുഎഇ ഡ്രൈവിങ് ലൈസൻസുമായി വാഹനമോടിക്കാൻ അനുവാദമുണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *