Posted By user Posted On

ഈ ക്രമീകരണങ്ങൾ മാറ്റിയില്ലെങ്കിൽ പണി കിട്ടും; ഗൂഗിൾ ജെമിനി നിങ്ങളുടെ വാട്സാപ്പ് സന്ദേശങ്ങളെല്ലാം വായിക്കും

ഗൂഗിളിന്റെ ഒരു ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടാണ് ജെമിനി. കഴിഞ്ഞയാഴ്ച ജെമിനിയുമായി ബന്ധപ്പെട്ട് ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഒരു മെയിൽ ലഭിച്ചിരുന്നു. വാട്‌സാപ്പ് മെസേജുകൾ, ഫോൺ മെസേജ്, എന്നിവ ഉപയോഗിക്കാൻ ജെമിനി എങ്ങനെ സഹായകമാകും എന്നതിനെക്കുറിച്ചായിരുന്നു മെയിൽ. ഫോണിലെ ജെമിനി ആപ്പിന്റെ പ്രവർത്തനം ഓഫാക്കിയാലും വാട്‌സാപ്പ് പോലുള്ള ആപ്പുകൾ ഉപയോഗിക്കാൻ ഉപയോക്താക്കളെ ജെമിനി സഹായിക്കും. ജൂലൈ ഏഴുമുതൽ ചില മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് ജെമിനി ലഭ്യമാവുക എന്നും മെയിലിൽ പറയുന്നു.

‘ജെമിനി ആപ്പുകൾ ഗൂഗിൾ എഐയിലേക്ക് നേരിട്ട് ആക്സസ് നൽകുന്നു. ജെമിനി ആപ്പിന്റെ പ്രവർത്തനം ഓണായാലും ഓഫായാലും നിങ്ങളുടെ ചാറ്റുകൾ 72 മണിക്കൂർ വരെ അക്കൗണ്ടിൽ സേവ് ചെയ്യപ്പെടും’ എന്നാണ് ഗൂഗിൾ വെബ്സൈറ്റിൽ പറയുന്നത്.

നമ്മുടെ താൽപര്യം പരിഗണിക്കാതെ ജെമിനി വാട്ട്സ്ആപ്പ് ചാറ്റുകളുടെ ഉള്ളടക്കങ്ങൾ, ചില സ്വകാര്യ ഡാറ്റ എന്നിവ ഗൂഗിൾ ശേഖരിക്കുമെന്നാണ് ഇതിനർത്ഥം. എ ഐ ചാറ്റ്ബോട്ടിന് ഇപ്പോൾ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ വായിക്കാനും ഉപയോക്താവിന്റെ പേരിൽ മറുപടികൾ അയയ്ക്കാനും ജെമിനി കൂടുതൽ ഉപയോഗപ്രദമാക്കുന്നുണ്ടെങ്കിലും, ചില ഉപയോക്താക്കൾക്ക് ഇതിന് താൽപര്യമില്ല. സ്വകാര്യ ചാറ്റുകളിലേക്ക് ആക്സസ് നൽകാൻ ആഗ്രഹിക്കാത്ത ചിലർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും.

എന്നാൽ ഭയപ്പെടേണ്ട, ജെമിനി ആപ്പിന്റെ പ്രവർത്തനം വളരെ എളുപ്പത്തിൽ ഓഫ് ചെയ്യാൻ കഴിയും. ആൻഡ്രോയ്ഡ് ഫോണിൽ ജെമിനി ഓപ്പൺ ചെയ്ത് പ്രൊഫൈൽ പിച്ചർ ഐക്കണിന്റെ മുകളിലെ വലതുഭാഗത്തുള്ള ജെമിനി ആപ്പ്‌സ് ആക്റ്റിവിറ്റി ക്ലിക്ക് ചെയ്യുക.

ശേഷം ഒരു പുതിയ പേജ് തുറന്നു വരും. അതിൽ ഫീച്ചർ വേഗത്തിൽ ഓഫാക്കാനുള്ള ഓപ്ഷൻ കാണാം. എന്നാൽ നിങ്ങൾ ഫീച്ചർ ഓഫാക്കിയാലും ജെമിനിയുടെ സുരക്ഷ ഉറപ്പാക്കാൻ 72 മണിക്കൂർ നേരത്തേക്കുള്ള ഡാറ്റ ജെമിനി ശേഖരിച്ചുവെക്കും.

ചില ആപ്പുകളിൽ ജെമിനിയുടെ ആക്‌സസ് തടയാൻ ആഗ്രഹിക്കുന്നുവെങ്കിൽ ജെമിനി ആപ്പിലെ ആപ്പ്‌സ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. ഇവിടെ ഏതൊക്കെ ആപ്പുകളിലേക്കാണ് ജെമിനി കണക്ട് ചെയ്യേണ്ടതെന്ന് തെരഞ്ഞെടുക്കാൻ കഴിയും. കൂടാതെ ഡാറ്റകൾ എ ഐ ചാറ്റ്‌ബോട്ട് ട്രാക്ക് ചെയ്യുന്നത് തടയാൻ നിങ്ങളുടെ ഫോണിലെ ജെമിനി ആപ്പ് പ്രവർത്തനരഹിതമാക്കാനും സാധിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *