
രാത്രി തെരുവ് വിളക്കിന്റെ വെളിച്ചം, ഹൈഡ്ലൈറ്റ് ഇടാതെ ഡ്രൈവിങ്; യുഎഇയിൽ എട്ടിന്റെ പണി കിട്ടിയത് 30,000 പേർക്ക്
റോഡിന് ഇരുവശത്തുമുള്ള തെരുവ് വിളക്കുകളുടെ പ്രകാശം കാരണം കഴിഞ്ഞ വർഷം പണി കിട്ടിയത് 30,000 വാഹനങ്ങൾക്ക്. രാത്രിയിലും റോഡിൽ വെളിച്ചമുള്ളതിനാൽ പല ഡ്രൈവർമാരും ഹെഡ്ലൈറ്റ് ഓണാക്കാൻ മറക്കും. തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ വാഹനം ഓടിച്ചതിന് 30,000 പേർക്കെതിരെയാണ് വിവിധ എമിറേറ്റുകളിൽ പിഴ ഈടാക്കിയത്. റോഡിൽ വെളിച്ചമുണ്ടെങ്കിലും ഇല്ലെങ്കിലും സന്ധ്യ കഴിഞ്ഞാൽ വാഹനങ്ങളുടെ ഹെഡ്ലൈറ്റ് തെളിയിക്കണം. ഏറ്റവും കൂടുതൽ പേർക്ക് പിഴ കിട്ടിയത് ദുബായിലാണ്, 10,706. ഷാർജയാണ് രണ്ടാമത്, 8,635, അബുദാബിയിൽ 8,231.വടക്കൻ എമിറേറ്റിൽ വരുമ്പോൾ നിയമ ലംഘനങ്ങളുടെ എണ്ണം കുറഞ്ഞു. അജ്മാനിൽ 1,393 പേരാണ് നിയമം ലംഘിച്ചത്. റാസൽഖൈമയിൽ 907 പേരും. ഉമ്മുൽഖുവൈനിൽ 74 പേരും ഫുജൈറയിൽ 67 പേരും നിയമം ലംഘിച്ചു. രാത്രിയിൽ ഹെഡ്ലൈറ്റ് ഇല്ലാതെ വാഹനമോടിച്ചാൽ 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.
പിൻഭാഗത്തു ലൈറ്റ് ഇല്ലാത്തതിനും ഇൻഡിക്കേറ്ററുകൾ പ്രവർത്തിക്കാത്തതിനും 400 ദിർഹം പിഴയും 2 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.ഏറ്റവും കൂടുതൽ നിയമ ലംഘനം അബുദാബിയിലാണ്– 4,279. തൊട്ടുപിന്നിൽ ദുബായ് 3,901. ഷാർജയിൽ 1,603, അജ്മാനിൽ 764, റാസൽഖൈമയിൽ 246, ഉമ്മുൽഖുവൈനിൽ 27, ഫുജൈറയിൽ 112 എന്നിങ്ങനെയാണ് നിയമ ലംഘനങ്ങളുടെ എണ്ണം. നിയമപരമല്ലാത്ത ലൈറ്റുകൾ ഉപയോഗിച്ചതിന് 34,811 കേസുകൾ എടുത്തു. ഏറ്റവും കൂടുതൽ ഷാർജയിലാണ് 18702. അബുദാബിയിൽ 6,899, ദുബായിൽ 4,329, അജ്മാനിൽ 4,707, ഉമ്മുൽഖുവൈനിൽ 26, ഫുജൈറയിൽ 148 എന്നിങ്ങനെയാണ് നിയമ ലംഘനങ്ങൾ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)