Posted By user Posted On

‘പണം കിട്ടണമെങ്കില്‍ കണ്ടന്റ് നന്നാവണം’ യൂട്യൂബര്‍മാരുടെ എണ്ണം കൂടുന്നു; വരുമാനത്തിനുള്ള പോളിസി തിരുത്തി യൂട്യൂബ്

കണ്ടന്റ് ക്രിയേറ്റേഴ്‌സിനുള്ള പേയ്മെന്റ് സിസ്റ്റത്തില്‍ മാറ്റം വരുത്താനൊരുങ്ങി യൂട്യൂബ്. ജൂലൈ 15 മുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വരും. ഇനിമുതല്‍ യൂട്യൂബ് വരുമാനം പ്രത്യേക രീതിയിലായിരിക്കും കണ്ടന്റ് ക്രിയേറ്റേഴ്‌സിന് ലഭിക്കുക. ഇതിനായി പ്രത്യേക ആഡ്സെന്‍സ് അക്കൗണ്ട് ലിങ്ക് ചെയ്യണം. നേരത്തെ നേരിട്ട് ആഡ്സെന്‍സ് അക്കൗണ്ടിലേക്കായിരുന്നു പണം നല്‍കിയിരുന്നു.

അപ്‌ലോഡ് ചെയ്യുന്ന കണ്ടന്റുകള്‍ക്കും ഇനിമുതല്‍ നിയന്ത്രണമുണ്ടാകും. അപലോഡ് ചെയ്യുന്ന കണ്ടന്റ് ഒറിജിനലും ആധികാരികവും ആയിരിക്കണം. ഒരു യൂട്യൂബ് ചാനലിന് ഒരു വര്‍ഷത്തില്‍ ഏകദേശം 1,000 സബ്സ്‌ക്രൈബര്‍മാരും 4,000 സാധുവായ വാച്ച് അവേഴ്‌സും ഉണ്ടായിരിക്കണം. ഷോര്‍ട്ടുകള്‍ക്ക് 90 ദിവസത്തിനുള്ളില്‍ 10 ദശലക്ഷം വ്യൂകള്‍ ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ യൂട്യൂബില്‍ നിന്ന് വരുമാനം ലഭിക്കൂകയുള്ളൂ.

കണ്ടന്റ് ക്രിയേറ്റര്‍മാര്‍മാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ആവര്‍ത്തിച്ചുളള ഉള്ളടക്കങ്ങളും യഥാര്‍ത്ഥമല്ലാത്ത ഉള്ളടക്കങ്ങളും അപ്ലോഡ് ചെയ്യുന്നതിന് നിരോധനമുണ്ട്. കാഴ്ചക്കാര്‍ക്ക് മനസിലാകാത്തവിധമുള്ള ഒരേ ഉള്ളടക്കങ്ങള്‍ ആവര്‍ത്തിച്ച് പോസ്റ്റ് ചെയ്താല്‍ ഇനിമുതല്‍ പണം കിട്ടില്ല. ഒരേ ടൈംപ്ലേറ്റില്‍ നിര്‍മ്മിച്ച വീഡിയോകളും ഈ പരിധിയില്‍പ്പെടും. ഈ നിയമം ലംഘിച്ചാല്‍ അത് യൂട്യൂബിന്റെ മുഴുവന്‍ വരുമാനത്തെയും ബാധിക്കും.

മറ്റ് ചാനലുകളില്‍ നിന്ന് കോപ്പി ചെയ്യുന്ന കണ്ടന്റുകള്‍ ചാനലില്‍ ഉപയോഗിക്കുന്നതിന് മുമ്പായി അതില്‍ ഗണ്യമായ മാറ്റങ്ങള്‍ വരുത്തണം. എഐ ജനറേറ്റഡ് ശബ്ദങ്ങള്‍ ഉപയോഗിക്കുന്നതും മറ്റ് സൃഷ്ടാക്കളുടെ മെറ്റീരിയലുകള്‍ അതേപോലെ ഉപയോഗിക്കുന്നും കുഴപ്പമാകും. നിബന്ധനകള്‍ ലംഘിക്കപ്പെട്ടാല്‍ പ്രസ്തുത വീഡിയോകളെ മാത്രമല്ല ചാനലിനെ മുഴുവനായും അത് ബാധിക്കും. വരുമാനം നിലയ്ക്കുകയും ചെയ്യും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *