
ഹൈ റിസ്ക് തേഡ് കൺട്രിയിൽ നിന്ന് യുഎഇയെ ഒഴിവാക്കി
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിനു സാമ്പത്തിക സഹായം നൽകൽ തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന ഹൈ റിസ്ക് തേഡ് കൺട്രിയുടെ പട്ടികയിൽ നിന്ന് യുഎഇയെ ഒഴിവാക്കി യുറോപ്യൻ യൂണിയൻ (ഇയു). സാമ്പത്തിക മേഖലയിൽ യുഎഇ പിന്തുടരുന്ന കണിശതയ്ക്കും കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ സാമ്പത്തിക സഹായം എന്നിവയ്ക്കെതിരെ രാജ്യം എടുത്ത ശക്തമായ നടപടികൾക്കുമുള്ള അംഗീകാരമാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനമെന്ന് യുഎഇ ഫെഡറൻ നാഷനൽ കൗൺസിൽ പ്രതികരിച്ചു. നിർണായക നേട്ടത്തിനു പിന്നിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ നടത്തിയ നയതന്ത്ര ശ്രമങ്ങളെയും എഫ്എൻസി അഭിനന്ദിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)