
കടൽ പ്രക്ഷുബ്ധമാകും, താപനിലയിൽ മാറ്റം; യുഎഇയിൽ കാലാവസ്ഥ മുന്നറിയിപ്പ്
ദുബൈ യുഎഇയിൽ കടൽതീരത്തേക്ക് പോകുന്നവർക്ക് മുന്നറിയിപ്പ്. കടൽ പ്രക്ഷുബ്ധമായ സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്. ഇന്ന് രാവിലെ അറബിക്കടൽ തീരപ്രദേശങ്ങളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരുന്നു.
ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 21.8 ഡിഗ്രി സെൽഷ്യസാണ്. അൽ ഐനിലെ റക്നായിലാണ് ഈ താപനില രേഖപ്പെടുത്തിയത്. കൂടിയ താപനില 37 ഡിഗ്രി സെൽഷ്യസിനും 41 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. നാളെ (ജൂലൈ 8) താപനില വർധിക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ആഴ്ച കടൽ പ്രക്ഷുബ്ധമാകാനും താപനിലയിൽ വ്യത്യാസം വരാനുമുള്ള സാധ്യത പ്രതീക്ഷിക്കുന്നുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)