Posted By user Posted On

പ്രവാസി മലയാളികൾക്ക് സൗജന്യ നിയമസഹായത്തിന് നോർക്ക റൂട്ട്സ് പിഎൽഎസി; അഭിഭാഷകരെ നിയമിച്ചു

പ്രവാസികൾക്ക് സൗജന്യ നിയമസഹായമൊരുക്കി നോർക്ക റൂട്സ് പ്രവാസി ലീഗൽ എയ്ഡ് സെൽ (പിഎൽഎസി). സൗദി, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ 7 ലീഗൽ കൺസൽറ്റന്റുമാരെയാണ് നിയമിച്ചത്. വിദേശങ്ങളിലെ കേരളീയർക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്നതിനാണിത്. വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടും, ചെറിയ കുറ്റകൃത്യങ്ങൾ കാരണവും, തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കിൽ അകപ്പെടുന്ന പ്രവാസികൾക്കു സൗജന്യ സേവനം നൽകുന്നതിനാണ് ഈ സംവിധാനം. സാധുവായ തൊഴിൽ വീസയിലോ സന്ദർശക വീസയിലോ ഉള്ള പ്രവാസികൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. അറസ്റ്റിലാവുകയോ, ആശുപത്രിയിലാകുകോ ചെയ്യുന്ന പ്രവാസികളുടെ ബന്ധുകൾക്കോ, സുഹൃത്തുക്കൾക്കോ പ്രവാസി ലീഗൽ എയ്ഡ് സെൽ സേവനത്തിന് അപേക്ഷിക്കാം.

കേസുകളിൽ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, വിവിധ ഭാഷകളിൽ തർജമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവയ്ക്ക് അതത് രാജ്യത്ത് കേരളീയ അഭിഭാഷകരുടെ സേവനം ഉപയോഗിക്കാം.


www.norkaroots.kerala.gov.in. ഒപ്പം 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാം.

വിവിധ രാജ്യങ്ങളിലെ അഭിഭാഷകരുടെ വിവരം
∙ ഷാർജ, ദുബായ് മേഖലയിൽ: അഡ്വ. മനു ഗംഗാധരൻ ([email protected], +971509898236 / +971559077686), അഡ്വ. അനല ഷിബു ([email protected], +971501670559).
∙ അബുദാബിയിൽ: അഡ്വ. സാബു രത്നാകരൻ ([email protected], +971501215342), അഡ്വ. സലീം ചൊളമുക്കത്ത് ([email protected], +971503273418).
∙ കുവൈത്ത് സിറ്റി: അഡ്വ. രാജേഷ് സാഗർ ([email protected], +96566606848)
∙ ജിദ്ദ: അഡ്വ. ഷംസുദ്ദീൻ ഓലശേരി ([email protected], +966 55 688 4488),
∙ ദമാം: അഡ്വ. പി.എം. തോമസ് ([email protected], +966502377380).

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *