
വിമാനത്തിൻ്റെ വിൻഡോ പാളിയിളകിയാടി, പരിഭ്രാന്തിയിലായി യാത്രക്കാര്‍, ആശങ്ക വേണ്ടെന്ന് കമ്പനി
സ്പൈസ് ജെറ്റ് വിമാനത്തിൻ്റെ വിൻഡോ പാളിയിളകിയാടിയെന്ന് പരാതി. ഗോവയില്‍ നിന്ന് പൂന്നെയിലേക്ക് പോയ വിമാനത്തിലാണ് വിൻഡോയ്ക്ക് കേടുപാടുകള്‍ കണ്ടെത്തിയത്. പിന്നാലെ, യാത്രക്കാര്‍ പരിഭ്രാന്തിയിലായി. വിൻഡോയുടെ മൂന്നോ നാലോ പാളികള്‍ ഇളകിയിരിക്കുകയായിരുന്നെന്നും രാജ്യത്തെ നടുക്കിയ വിമാനപകടം മുന്നില്‍ നില്ക്കുമ്പോള് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് എല്ലാവരെയും ഭയപ്പെടുത്തുമെന്നും യാത്രക്കാര്‍ പറഞ്ഞു. എന്നാല്‍, ഭയപ്പെടേണ്ട സാഹചര്യമുണ്ടായിരുന്നില്ലായെന്നും കോസ്മിക് വിന്‍ഡോ ഫ്രെയിം മാത്രമാണ് ഇളകിയതെന്നും സ്പൈസ് ജെറ്റ് അറിയിച്ചു. വിൻഡോയുടെ കേടുപാട് യാത്രയുടെ സുരക്ഷയോ സമഗ്രതയെയോ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും ലാന്‍ഡിങിന് ശേഷം വിൻഡോ ശരിയാക്കിയതായും സ്പൈസ് ജെറ്റ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)