Posted By user Posted On

പിതാവിന്റെ ക്രൂര മർദ്ദനം; യുഎഇയിൽ പൊലീസിന് സ്മാർട്ട് ആപ്പിലൂടെ പരാതി നൽകി പത്തു വയസ്സുകാരൻ

യുഎഇയിൽ പിതാവിന്റെ ക്രൂര മർദ്ദനത്തെ തുടർന്ന് പൊലീസിന് സ്മാർട്ട് ആപ്പിലൂടെ പരാതി നൽകി പത്തു വയസ്സുകാരൻ. പരാതി വളരെ രഹസ്യമായാണ് കുട്ടി നൽകിയത്. ഇളയ സഹോദരങ്ങൾക്കൊപ്പം ഒറ്റപ്പെടുത്തി തന്നെ മർദിക്കുന്നതു സ്ഥിരമാണെന്ന് കുട്ടി പറയുന്നു. ക്രൂ​ര​മ​ർ​ദ​ന​ത്തി​ൽ ശ​രീ​ര​ത്തി​ലേ​റ്റ പാ​ടു​ക​ൾ സ​ഹ​പാ​ഠി​ക​ളി​ൽ​നി​ന്ന്​ മ​റ​ച്ചു​പി​ടി​ക്കാ​നും കുട്ടി ശ്രമിച്ചിരുന്നു. പ​ഠ​ന​ത്തേ​യും ബാ​ധി​ച്ചു. ഇ​ത്​ സ്കൂ​ൾ അ​ധ്യാ​പ​ക​രി​ലും ആ​ശ​ങ്ക​യു​ള​വാ​ക്കി. ​പ​ക്ഷേ, അ​വ​ൻ ഒ​ന്നും മി​ണ്ടി​യി​രു​ന്നി​ല്ല. സ​ഹി​കെ​ട്ട​തോ​ടെ​യാ​ണ്​ പൊ​ലീ​സ്​ ആ​പ്പി​ലൂ​ടെ സ്വ​ന്തം പി​താ​വി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്. 10 വ​യ​സ്സു​കാ​ര​ന്‍റെ പ​രാ​തി കേ​ട്ട ഉ​ട​നെ ദു​ബൈ പൊ​ലീ​സ്​ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു. പി​താ​വി​നെ വി​ളി​ച്ചു​വ​രു​ത്തി​യ ​പൊ​ലീ​സ്​ കാ​ര്യം അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ആ​ദ്യം കു​റ്റം സ​മ്മ​തി​ക്കാ​ൻ അ​യാ​ൾ കൂ​ട്ടാ​ക്കി​യി​ല്ല. താ​ൻ അ​നു​ഭ​വി​ച്ച​റി​ഞ്ഞ ര​ക്ഷാ​ക​ർ​തൃ ശൈ​ലി മ​ക​നി​ലും പി​ന്തു​ട​രു​ക​യാ​ണെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. അ​ത് ത​ന്‍റെ മ​ക​നെ കൂ​ടു​ത​ൽ ശ​ക്ത​നാ​ക്കു​മെ​ന്നാ​യി​രു​ന്നു അ​യാ​ളു​ടെ വി​ശ്വാ​സം. എ​ന്നാ​ൽ, സം​ഭ​വി​ച്ച​ത്​ മ​റി​ച്ചാ​ണ്. പി​താ​വി​ന്‍റെ ക​ടു​ത്ത ശി​ക്ഷ​ണം മ​ക​നെ ​മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലേ​ക്കും ട്രോ​മ അ​വ​സ്ഥ​യി​ലേ​ക്കു​മാ​ണ്​ കൊ​ണ്ടെ​ത്തി​ച്ച​ത്. ഇ​ത്ത​രം രീ​തി​ക​ൾ നി​യ​മ​പ​ര​മാ​യി ഒ​രു​ത​ര​ത്തി​ലും സ്വീ​കാ​ര്യ​മ​ല്ലെ​ന്ന്​ വ​നി​ത-​ശി​ശു സം​ര​ക്ഷ​ണ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ ല​ഫ്​​റ്റ​ന​ന്‍റ്​ കേ​ണ​ൽ ഡോ. ​അ​ലി അ​ൽ മ​ത്റൂ​ശി പ​റ​ഞ്ഞു. എ​ല്ലാം തു​റ​ന്നു​പ​റ​ഞ്ഞാ​ൽ വീ​ട്ടി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ ശി​ക്ഷ കി​ട്ടു​മോ എ​ന്ന്​ പേ​ടി​ച്ച്​ കു​ട്ടി ആ​ദ്യം ഒ​ന്നും പ​റ​ഞ്ഞി​രു​ന്നി​ല്ല. പൊ​ലീ​സ്​ ഇ​ട​പെ​ട​ലി​നൊ​ടു​വി​ൽ ത​ന്‍റെ ശി​ക്ഷ​ണ​രീ​തി മാ​റ്റാ​മെ​ന്ന്​ പി​താ​വ്​ സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൂ​ടാ​തെ പി​താ​വി​നെ​തി​രെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. കു​ട്ടി​ക്ക്​ മാ​ന​സി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന​ത്​ തു​ട​രാ​നാ​ണ്​ പൊ​ലീ​സ്​ തീ​രു​മാ​നം. കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ണ്ടാ​കു​ന്ന ഏ​ത്​ അ​ക്ര​മ​വും ദു​ബൈ പൊ​ലീ​സി​ന്‍റെ സ്മാ​ർ​ട്ട്​ ആ​പ്പി​ലോ വെ​ബ്​​സൈ​റ്റി​ലോ അ​റി​യി​ക്കാം. കൂ​ടാ​തെ 901 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റും ഉ​പ​യോ​ഗി​ക്കാം. അ​തോ​ടൊ​പ്പം അ​ൽ ത​വാ​റി​ലെ ദു​​ബൈ പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്തു​ള്ള ചൈ​ൽ​ഡ്​ ഒ​യാ​സി​സ്​ സെ​ന്‍റ​റി​ൽ നേ​രി​ട്ടും പ​രാ​തി ന​ൽ​കാ​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *