
യുഎഇയിൽ കെട്ടിടത്തിന് മുകളിൽ നിന്നുവീണ് മലയാളി യുവാവിന് ദാരുണാന്ത്യം
യുഎഇയിലെ റാസൽഖൈമയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ കളർകോട് ശരത് നിവാസിൽ ശരത് രാജ് ആണ് മരിച്ചത്. 28 വയസായിരുന്നു. റാസൽ ഖൈമയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ശരത് രാജ്. 26-ന് രാത്രിയിലായിരുന്നു അപകടം. സംസ്കാരം ചൊവ്വാഴ്ച അമ്മയുടെ കുടുംബവീടായ നെടുമുടി ആറ്റുവാത്തല വലിയമഠത്തിൽ വീട്ടുവളപ്പിൽവെച്ച് നടക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)