Posted By user Posted On

അവിശ്വസനീയം ഈ അനുഭവം; യുഎഇ ലോട്ടറിയുടെ ലക്കി ചാൻസ് നറുക്കെടുപ്പിൽ പ്രവാസിക്ക് ഒരു ലക്ഷം ദിർഹം സമ്മാനം

യുഎഇ ലോട്ടറിയുടെ ലക്കി ചാൻസ് നറുക്കെടുപ്പിൽ റാസൽഖൈമയിൽ താമസിക്കുന്ന ഈജിപ്ഷ്യൻ പ്രവാസിയായ ആദിൽ അബ്ദുൽഹയിക്ക് ഒരു ലക്ഷം ദിർഹം സമ്മാനം ലഭിച്ചു. കഴിഞ്ഞ 13 വർഷമായി റാസൽഖൈമയിൽ താമസിക്കുന്ന അബ്ദുൽ ഹയിക്ക് ഈ വിജയം അവിശ്വസനീയമായ അനുഭവമാണെന്ന് വിശേഷിപ്പിച്ചു. ഭാര്യയുടെയും അമ്മയുടെയും ജന്മദിനങ്ങൾ വന്ന ഈ മാസം തന്നെ സമ്മാനം ലഭിച്ചത് ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റേകി. ബ്രിട്ടിഷ് വംശജയായ ഭാര്യ ക്രിസ്റ്റിക്ക് ആദ്യം ഇത് വിശ്വസിക്കാനായില്ല. ഇപ്പോഴും ആ അമ്പരപ്പിൽ നിന്ന് മുക്തയായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഓഗസ്റ്റിൽ മലേഷ്യയിലേയ്ക്ക് ഒരു യാത്ര പോകാൻ പദ്ധതിയിട്ടിരുന്ന ദമ്പതികൾ സമ്മാനം യാത്രയെ കൂടുതൽ മികച്ചതാക്കാൻ സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *