Posted By user Posted On

യാത്രകൾ ഇനി കൂടുതൽ ഏളുപ്പമാക്കാം; എ​മി​റേ​റ്റ്സും ഊ​ബ​റും കൈ​കോ​ർ​ക്കു​ന്നു

ദു​ബൈ ആ​സ്ഥാ​ന​മാ​യ വി​മാ​ന​ക​മ്പ​നി എ​മി​റേ​റ്റ്സും ടാ​ക്സി ബു​ക്കി​ങ് ആ​പ്പാ​യ ഊ​ബ​റും കൈ​കോ​ർ​ക്കു​ന്നു. എ​മി​റേ​റ്റ്സി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്താ​നും എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് പോ​കാ​നും ഊ​ബ​ർ സേ​വ​നം ല​ഭ്യ​മാ​ക്കും.ഊ​ബ​ർ വ​ഴി ടാ​ക്സി ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് എ​മി​റേ​റ്റ്സി​ന്റെ ലോ​യ​ൽ​റ്റി പ്രോ​ഗാ​മി​ന്റെ ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കു​ന്ന​വി​ധ​മാ​ണ് ഇ​രു​ക​മ്പ​നി​ക​ളും ധാ​ര​ണ​യി​ലെ​ത്തി​യ​ത്. യാ​ത്ര കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ടാ​ണ്​ നി​ർ​ണാ​യ​ക പ​ങ്കാ​ളി​ത്ത​ത്തി​ന്​ ഇ​രു ക​മ്പ​നി​ക​ളും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ വി​മാ​ന യാ​ത്ര​യും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യും ഒ​രു​മി​ച്ച് ല​ഭി​ക്കു​ന്ന സം​യോ​ജി​ത ബു​ക്കി​ങ്​ അ​നു​ഭ​വ​ത്തി​ന്​ വ​ഴി​യൊ​രു​ക്കു​ന്ന​താ​ണ്​ ക​രാ​ർ.

ഇ​തി​ലൂ​ടെ യാ​ത്ര​ക്കാ​ർ​ക്ക് എ​മി​റേ​റ്റ്സ് ബു​ക്കി​ങ്​ വ​ഴി നേ​രി​ട്ട് ഊ​ബ​ർ സ​ർ​വീ​സി​ലൂ​ടെ വി​മാ​ന​ത്താ​വ​ള ട്രാ​ൻ​സ്ഫ​റി​നും ന​ഗ​ര​ത്തി​നു​ള്ളി​ലെ യാ​ത്ര​ക്കും സാ​ധി​ക്കും. കൂ​ടു​ത​ൽ സ​മ​ഗ്ര​മാ​യ സേ​വ​ന​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന നി​ല​വി​ലെ യാ​ത്ര വ്യ​വ​സാ​യ രം​ഗ​ത്തെ ട്ര​ൻ​ഡി​ന​നു​സ​രി​ച്ചാ​ണ്​ പ​ദ്ധ​തി രൂ​പ​പ്പെ​ടു​ത്തി​യ​ത്. ചി​ല യാ​ത്ര​ക്കാ​ർ​ക്ക്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും ഊ​ബ​ർ യാ​ത്ര എ​മി​റേ​റ്റ്​​സ്​ ത​ന്നെ പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.എ​മി​റേ​റ്റ്​​സ്​ ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ൻറും ചീ​ഫ്​ കൊ​മേ​ഴ്​​ഷ്യ​ൽ ഓ​ഫീ​സ​റു​മാ​യ അ​ദ്​​നാ​ൻ കാ​സി​മും ഊ​ബ​റി​ൻറെ ഇ.​എം.​ഇ.​എ മൊ​ബി​ലി​റ്റി മേ​ധാ​വി​യു​മാ​യ അ​നാ​ബി​ൽ ഡ​യ​സ്​ കാ​ൽ​ഡെ​റോ​ണു​മാ​ണ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. ആ​ഗോ​ള ത​ല​ത്തി​ൽ ത​ന്നെ എ​മി​റേ​റ്റ്​​സ്​ യാ​ത്ര​ക്കാ​ർ​ക്ക്​ യാ​ത്ര എ​ളു​പ്പ​മാ​ക്കു​ന്ന​താ​കും പ​ദ്ധ​തി​യെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *